കുമ്പളങ്ങ ഇരിപ്പുണ്ടോ...? കിടിലനൊരു കറി തയ്യാറാക്കിയാലോ....

By Web TeamFirst Published Mar 6, 2021, 8:46 AM IST
Highlights

ഫോസ്ഫറസ്, കാത്സ്യം, അയേണ്‍, തൈമിന്‍,  വൈറ്റമിന്‍ സി തുടങ്ങി ഒട്ടേറെ സംയുക്തങ്ങള്‍ അടങ്ങിയ കുമ്പളങ്ങ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ തരുന്നു. കുമ്പളങ്ങയില്‍ കലോറിയും കുറവാണ്. 

കുമ്പളങ്ങ ഭക്ഷണത്തില്‍ അധികമാരും ഉള്‍പ്പെടുത്താറില്ല. വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയ കുമ്പളങ്ങ നിങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഫോസ്ഫറസ്, കാത്സ്യം, അയേണ്‍, തൈമിന്‍,  വൈറ്റമിന്‍ സി തുടങ്ങി ഒട്ടേറെ സംയുക്തങ്ങള്‍ അടങ്ങിയ കുമ്പളങ്ങ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ തരുന്നു. കുമ്പളങ്ങയില്‍ കലോറിയും കുറവാണ്. കുമ്പളങ്ങ കൊണ്ട് തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ കറിയെ കുറിച്ചാണ് താഴേ പറയുന്നത്. വളരെ ഹെൽത്തിയായ ഒരു കറിയാണ് ഇത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ....

വേണ്ട ചേരുവകൾ...

കുമ്പളങ്ങാ                                     അര കിലോ
തുവര പരിപ്പ്                                   കാൽ കപ്പ്
മഞ്ഞൾ പൊടി                                അര സ്പൂൺ
ഉപ്പ്                                                    കാൽ സ്പൂൺ

തേങ്ങ ചെറുതായി മുറിച്ചത്       അര കപ്പ്
പച്ചരി                                               2 ടീസ്‌പൂൺ
മല്ലിപൊടി                                       ഒരു സ്പൂൺ
കുരുമുളക്                                     2 സ്പൂൺ
കടല പരിപ്പ്                                    2 സ്പൂൺ
മുളക് പൊടി                                 അര സ്പൂൺ
പുളി                                              ഒരു നെല്ലിക്ക വലിപ്പത്തിന്

തയ്യാറാക്കുന്ന വിധം...

 ആദ്യം കുമ്പളങ്ങയും പരിപ്പും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിച്ചു എടുക്കുക. ഒരു ചീന ചട്ടി വച്ച് ചൂടാകുമ്പോൾ ഒരു സ്പൂൺ എണ്ണ ഒഴിച്ച് അതിലേക്ക് തേങ്ങയും, അരിയും , മല്ലിപൊടിയും , കുരുമുളകും , കടലപ്പരിപ്പും , മുളക് പൊടിയും, പുളിയും ചേർത്ത് നന്നായി വറുത്തു എടുക്കുക.

തണുത്തതിനു ശേഷം മിക്സിയിൽ കുറച്ചു വെള്ളം കൂടെ ചേർത്ത് നന്നായി അരച്ച് എടുക്കുക. വേവിച്ച കുമ്പളങ്ങയും പരിപ്പും ചേർത്ത കൂട്ടിലേക്ക് അരച്ച കൂടും കൂടെ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുറുകി വരുമ്പോൾ . മറ്റൊരു ചീന ചട്ടിയിൽ കുറച്ചു എണ്ണയും കടുകും ചുവന്ന മുളകും കറിവേപ്പിലയും വറുത്ത് ചേർക്കുക.

തയ്യാറാക്കിയത്:
ആശ

click me!