ഭക്ഷണത്തിൽ ഈ ധാന്യങ്ങള്‍ ഉൾപ്പെടുത്തൂ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Web Desk   | Asianet News
Published : Mar 05, 2021, 04:25 PM IST
ഭക്ഷണത്തിൽ ഈ ധാന്യങ്ങള്‍ ഉൾപ്പെടുത്തൂ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Synopsis

തവിടു കളയാത്ത ധാന്യങ്ങളില്‍ നാരുകളുടെ അംശം കൂടുതലാണ്. വയറിന്റെ ആരോഗ്യത്തിനും തടി കുറയാനും നാരുകള്‍ സഹായിക്കുന്നു. ആരോഗ്യകരമായ കാർബണുകൾ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. 

ധാന്യങ്ങള്‍ക്ക് അഥവാ തവിടു കളയാത്ത ധാന്യങ്ങള്‍ക്ക് പോഷകങ്ങൾ ഏറെയാണെന്ന് പലർക്കും അറിയില്ല. ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു പ്രതിരോധ മാര്‍ഗം കൂടിയാണ് ധാന്യങ്ങൾ. തവിടു കളയാത്ത ധാന്യങ്ങളില്‍ നാരുകളുടെ അംശം കൂടുതലാണ്. വയറിന്റെ ആരോഗ്യത്തിനും തടി കുറയാനും നാരുകള്‍ സഹായിക്കുന്നു.

ആരോഗ്യകരമായ കാർബണുകൾ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. മുഴുവന്‍ ഗോതമ്പ് പൊടിച്ചുണ്ടാകുന്ന ചപ്പാത്തിയും ഭക്ഷണവസ്തുക്കളും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇവ ആരോഗ്യത്തിന് മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മൈദ ഒഴിവാക്കി പകരം ഗോതമ്പു കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങള്‍ ശീലമാക്കണമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ പറഞ്ഞു. 

 

 

ചോളവും ധാരാളം നാരുകള്‍ അടങ്ങിയ ഒരു ഭക്ഷണവസ്തു തന്നെയാണ്. ഇത് ദഹിക്കാന്‍ എളുപ്പമാണ്. മാത്രമല്ല, ഇതില്‍ ധാരാളം ഇരുമ്പും അടങ്ങിയിട്ടുണ്ട്. ബാര്‍ലിയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കരളിനു ദോഷം ചെയ്യുന്ന അധികം ബിലിറൂബീന്‍ പുറന്തള്ളാന്‍ ഇത് സഹായിക്കും.

വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട്. അരിയിലും മറ്റ് ധാന്യങ്ങളിലും ഉള്ളതിനെക്കാളും വളരെയധികം നാരുകൾ ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഒരു ധാന്യമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് തീർച്ചയായും കഴിക്കേണ്ടതാണ്. നാരുകൾ ധാരാളമായി അടങ്ങിയതിനാൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നിപ്പിക്കും. 

ഈ നാല് ഭക്ഷണങ്ങൾ കഴിക്കൂ; ഫാറ്റി ലിവർ തടയാം


 

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്