Green Gram Dosa : ചെറുപയർ കൊണ്ട് രുചികരമായ ദോശ; റെസിപ്പി

Web Desk   | Asianet News
Published : Dec 07, 2021, 04:31 PM IST
Green Gram Dosa :  ചെറുപയർ കൊണ്ട് രുചികരമായ ദോശ; റെസിപ്പി

Synopsis

പ്രഭാത ഭക്ഷണമായും അത്താഴത്തിനും കഴിക്കാവുന്നതാണ് രുചികരമായ ചെറുപയർ ദോശ. എങ്ങനെയാണ് ചെറുപയർ ദോശ തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ...  

പ്രഭാത ഭക്ഷണത്തിന് ദോശ തയ്യാറാക്കാറുണ്ടല്ലോ. വ്യത്യസ്ത രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. ചെറുപയർ കൊണ്ട് ദോശ തയ്യാറാക്കിയിട്ടുണ്ടോ..വളരെ എളുപ്പവും രുചിയോടെയും തയ്യാറാക്കാവുന്ന ഒന്നാണ് ചെറുപയർ ദോശ. രുചികരമായ ചെറുപയർ ദോശ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ചെറുപയർ                            2 കപ്പ്
പച്ചമുളക്                             3 എണ്ണം
ചുവന്ന മുളക്                      4 എണ്ണം
ഇഞ്ചി                                 ഒരു സ്പൂൺ
ജീരകം                               ഒരു സ്പൂൺ
ഉപ്പ്                                    ആവശ്യത്തിന്
വെള്ളം                              ആവശ്യത്തിന്
കറിവേപ്പില                       2 തണ്ട്

തയ്യാറാക്കുന്ന വിധം...

ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് രാത്രി കുതിരാൻ വയ്ക്കുക. രാവിലെ, മിക്സിയുടെ ജാറിൽ, ചെറുപയർ, പച്ച മുളക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു ദോശ മാവിന്റെ പാകത്തിന് അരച്ച് എടുക്കുക. ദോശ കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് നല്ലെണ്ണയും ഒഴിച്ച് നല്ല ഹെൽത്തി ദോശ തയാറാക്കി എടുക്കാം.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​​ഗ്ലൂർ

PREV
click me!

Recommended Stories

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍