മുഖം കണ്ടാല്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? കഴിക്കേണ്ട പഴങ്ങൾ
മുഖത്ത് കാണുന്ന പ്രായക്കൂടുതലിന്‍റെ ലക്ഷണങ്ങളെ തടയാന്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

മുഖം കണ്ടാല്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? കഴിക്കേണ്ട പഴങ്ങൾ
ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട പഴങ്ങളെ പരിചയപ്പെടാം.
ബ്ലൂബെറി
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
ഓറഞ്ച്
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ചര്‍മ്മത്തിലെ വരൾച്ച, ചുളിവുകള്‍ എന്നിവയെ അകറ്റാന്‍ സഹായിക്കും.
അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, സി എന്നിവ അടങ്ങിയ അവക്കാഡോയും ചര്‍മ്മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ സഹായിക്കും.
മാതളം
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളവും ചര്‍മ്മത്തിലെ പ്രായക്കൂടുതലിന്‍റെ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കും.
കിവി
വിറ്റാമിന്‍ സി, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ കിവി കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളും മറ്റും തടയാനും സഹായിക്കും.
പപ്പായ
വിറ്റാമിനുകളായ എ, സി, ഇ എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയും ചര്‍മ്മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ സഹായിക്കും.
തണ്ണിമത്തന്‍
92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.