ഏത്തപ്പഴം കൊണ്ട് കിടിലൻ കൊഴുക്കട്ട ഉണ്ടാക്കിയാലോ...

Web Desk   | Asianet News
Published : Sep 10, 2020, 08:59 AM IST
ഏത്തപ്പഴം കൊണ്ട് കിടിലൻ കൊഴുക്കട്ട ഉണ്ടാക്കിയാലോ...

Synopsis

വീട്ടിൽ ഏത്തപ്പഴം ഇരിപ്പുണ്ടോ. എങ്കിൽ കിടിലനൊരു കൊഴുക്കട്ട ഉണ്ടാക്കിയാലോ...?  

കൊഴുക്കട്ട പലരീതിയിൽ ഉണ്ടാക്കാറുണ്ട്. ഏത്തപ്പഴം ചേർത്ത് കൊഴുക്കട്ട ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ഹെൽത്തിയായ പല​ഹാരമാണിത്. അധികം ചേരുവകളൊന്നും തന്നെ ആവശ്യമില്ല. ഇനി എങ്ങനെയാണ് ഏത്തപ്പഴ കൊഴുക്കട്ട ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

അരിപ്പൊടി                      2 കപ്പ്
തേങ്ങ ചിരകിയത്          ഒരു കപ്പ്
 ശര്‍ക്കര                        ആവശ്യത്തിന്
ഏത്തപ്പഴം                       2 എണ്ണം
ഉപ്പ്                                 പാകത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ശര്‍ക്കര, തേങ്ങ ചിരകിയത്, ഏത്തപ്പഴം അരിഞ്ഞത് ഇവ യോജിപ്പിച്ചുവയ്ക്കുക. അരിപ്പൊടി അല്‍പ്പം ഉപ്പും ചൂടുവെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക. മാവ് കുറേശ്ശെ എടുത്ത് പരത്തി അതില്‍ ഏത്തപ്പഴകൂട്ട് വച്ച് ഉരുളകളാക്കി  ആവികയറ്റി വേവിച്ചെടുക്കുക.

കുട്ടികൾക്ക് ഇഷ്ടപ്പെട്ട 'പീനട്ട് ബട്ടർ' വീട്ടിൽ തന്നെ തയ്യാറാക്കാം

PREV
click me!

Recommended Stories

മുഖം കണ്ടാല്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? കഴിക്കേണ്ട പഴങ്ങൾ
രുചിയൂറും ബട്ടർ ചീസ് ദോശ തയ്യാറാക്കാം; റെസിപ്പി