ആരോ​ഗ്യകരമായ ഫ്രൂട്ട് സാലഡ് എളുപ്പം തയ്യാറാക്കാം

Published : Apr 22, 2023, 06:16 PM IST
ആരോ​ഗ്യകരമായ ഫ്രൂട്ട് സാലഡ് എളുപ്പം തയ്യാറാക്കാം

Synopsis

പഴങ്ങൾ വെറുതെ കഴിക്കാൻ മടിയാണെങ്കിൽ ഫ്രൂട്ട് സാലഡ് ആയി കഴിക്കുന്നത് നല്ലതാണ്. ഏറെ ഹെൽത്തിയും രുചികരവുമായ ഫ്രൂട്ട് സാലഡ് ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.  

ഫ്രൂട്ട് സാലഡ് വിവിധതരം പഴങ്ങൾ അടങ്ങുന്ന ഒരു വിഭവമാണ്. ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് പഴങ്ങൾ. പഴങ്ങൾ വെറുതെ കഴിക്കാൻ മടിയാണെങ്കിൽ ഫ്രൂട്ട് സാലഡ് ആയി കഴിക്കുന്നത് നല്ലതാണ്. ഏറെ ഹെൽത്തിയും രുചികരവുമായ ഫ്രൂട്ട് സാലഡ് ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.  

വേണ്ട ചേരുവകൾ...

വിവിധ പഴങ്ങൾ          ആവശ്യത്തിന്
പഞ്ചസാര                      ആവശ്യത്തിന്
പാൽ                                 അരക്കപ്പ്
വനില എസെൻസ്        1 ടീസ്പൂൺ
ഐസ്ക്രീം                       1 സ്കൂപ്പ്

തയാറാക്കുന്ന വിധം...

ആദ്യം പഴങ്ങൾ ചെറുതായി അരിയുക. ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന ഫ്രൂട്സിലേക്ക് പാൽ, പഞ്ചസാര, വാനില എസെൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആകാൻ വയ്ക്കുക. ഫ്രിഡ്ജിൽ 15 മിനുട്ട് നേരം വയ്ക്കുക. 15 മിനുട്ടിന് ശേഷം ഒരു ഗ്ലാസിൽ പഴങ്ങൾ, ഐസ്ക്രീം എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുക്കുക.  ഫ്രൂട്ട് സലാഡ് തയ്യാർ...

ഇവ കഴിക്കൂ, ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കും

 

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍