വേറിട്ട രുചിയില്‍ ഒരു അടിപൊളി ഫിഷ് നിർവാണ; ഹിറ്റ്‌ റെസിപ്പി

By Web TeamFirst Published Mar 19, 2024, 10:03 AM IST
Highlights

പിലോപ്പി മീൻ കൊണ്ടാണ് ഫിഷ് നിർവാണ ഇവിടെ തയ്യാറാക്കുന്നത്. ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.


രുചികൾ അത്ഭുതം ആയി മാറി എന്ന് പറഞ്ഞു പോകുന്ന പോലൊരു വിഭവമാണ് ഫിഷ് നിർവാണ. കാലങ്ങൾ ആയി കഴിക്കുന്ന മീൻ വിഭവം അത് വളരെ അധികം ചർച്ച ചെയ്യപ്പെട്ട് രുചി ഇരട്ടി ആയെങ്കിൽ അതിന്റെ കാരണം ഒന്ന് മാത്രമാണ് മനസ്സിൽ തങ്ങി നിൽക്കുന്ന എന്തോ ഒരു സ്പെഷ്യൽ ചേരുവ കൊണ്ടുള്ള സ്വാദാണ് ഈ വിഭവം ഇത്ര ചർച്ച ആയതിനു കാരണം.

ഫിഷ് നിർവാണ തയ്യാറാക്കാന്‍ വേണ്ട ചേരുവകൾ...

2 എണ്ണം - പിലോപ്പി മീൻ
1 സ്പൂൺ- മഞ്ഞൾ പൊടി
2 സ്പൂൺ- മുളക് പൊടി- 2 സ്പൂൺ
ഉപ്പ് -1 സ്പൂൺ
1 സ്പൂൺ - നാരങ്ങാ നീര്
1/4 ലിറ്റർ- വെളിച്ചെണ്ണ
2 സ്പൂൺ- ഇഞ്ചി
4 എണ്ണം- പച്ചമുളക്
1 സ്പൂൺ- കുരുമുളക് പൊടി
3 തണ്ട്- കറി വേപ്പില
2 കപ്പ് -തേങ്ങാ പാൽ
മാങ്ങ - 1/4 കപ്പ് 

തയ്യാറാക്കുന്ന വിധം...

പിലോപ്പി മീൻ ആണ്‌ ഫിഷ് നിർവാണ തയ്യാറാക്കാനായി എടുക്കുന്നത്. ഇതിനായി ആദ്യം മീൻ ക്ലീൻ ആക്കി മുറിച്ചു എടുക്കുക. ശേഷം അതിലേയ്ക്ക് മസാല ചേർത്ത് വറുക്കുക. തുടര്‍ന്ന് മീനിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങ നീര് വെളിച്ചെണ്ണ എന്നിവ ചേർത്ത്  തേച്ചു പിടിപ്പിക്കുക. ശേഷം ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് മീൻ വറുത്തു എടുക്കുക. ശേഷം ഒരു ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് വാഴയില വച്ചു വറുത്ത മീനും മാങ്ങയും, ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കുരുമുളക് പൊടിയും ചേർത്ത് അതിലേക്ക് തേങ്ങ പാലും ഒഴിച്ച് നന്നായി തിളപ്പിച്ച്‌ കുറുക്കി എടുക്കുക. വളരെ രുചികരമായ ഈ വിഭവം ചോറിനൊപ്പം കഴിക്കാവുന്നതാണ്. 

youtubevideo

click me!