ഇതൊരു ഹെൽത്തി സ്നാക്ക്; ഈസിയായി 'ഇഡ്ഡലി കബാബ്' തയ്യാറാക്കാം

By Web TeamFirst Published Apr 1, 2020, 3:27 PM IST
Highlights

ഇഡ്ഢലി കൊണ്ട് നിങ്ങൾ കബാബ് തയ്യാറാക്കിയിട്ടുണ്ടോ. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതും അതൊടൊപ്പം ഹെൽത്തി വിഭവവും കൂടിയാണിത്. സോഫ്റ്റ് ഇഡ്ഢലി കബാബ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ഇഡലി              6 എണ്ണം
ഉപ്പ്                   1 ടീസ്പൂൺ
എണ്ണ                2 ടീസ്പൂൺ
കടുക്              1 ടീസ്പൂൺ
വെളുത്തുള്ളി   1 ടീസ്പൂൺ
ഇഞ്ചി               1 ടീസ്പൂൺ
വലിയ ഉള്ളി     1 കപ്പ്‌
കറിവേപ്പില   ആവശ്യത്തിന്
മൈദ                  1/2 കപ്പ്‌
ചട്നി പൊടി       2 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പ്ലേറ്റിൽ ഇഡ്ഡലി എടുത്ത് ഉപ്പ് ചേർത്ത് നന്നായി ഉടച്ചെടുക്കുക. ശേഷം പാനിൽ എണ്ണ ചൂടാക്കുക. കടുക്, വെളുത്തുള്ളി, ഇഞ്ചി, വലിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്തു നല്ല പോലെ വഴറ്റുക. 

 വഴന്നു കഴിയുമ്പോൾ ഈ മിശ്രിതം ഉടച്ചു വച്ചിരിക്കുന്ന ഇഡ്‌ലിയിലേക്ക് ചേർക്കുക. ഇതിലേക്ക് മൈദയും ചട്നി പൊടിയും ചേർത്ത് നന്നായി കുഴച്ചെടുക്കുക.

അതിൽ നിന്നും ഒരേ വലുപ്പത്തിലുള്ള ഉരുളുകൾ ആക്കി ഇഷ്ടമുള്ള രൂപത്തിൽ ഉണ്ടാക്കി എടുക്കുക. ഒരു സ്പൂൺ നെയ്യൊഴിച്ച് എല്ലാ വശവും ബ്രൗൺ നിറം ആകുന്ന വരെ വേവിച്ചെടുക്കുക.

 ഇഡ്​ഡലി കബാബ് തയ്യാറായി....


 

click me!