നാടൻ ഇടിച്ചക്ക തോരൻ തയ്യാറാക്കിയാലോ‌

By Web TeamFirst Published Apr 8, 2021, 5:50 PM IST
Highlights

നല്ല നാടൻ ഇടിച്ചക്ക തോരൻ തയ്യാറാക്കിയാലോ... വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഇടിച്ചക്ക തോരൻ. എങ്ങനെയാണ് ഇടിച്ചക്ക തോരൻ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 

നല്ല നാടൻ ഇടിച്ചക്ക തോരൻ തയ്യാറാക്കിയാലോ... വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഇടിച്ചക്ക തോരൻ. എങ്ങനെയാണ് ഇടിച്ചക്ക തോരൻ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

 ഇടിച്ചക്ക        രണ്ട് കപ്പ് 
നാളികേരം    അര മുറി 
മുളകുപൊടി  ഒരു സ്പൂൺ 
നല്ല ജീരകം    അര സ്പൂൺ 
മഞ്ഞൾപ്പൊടി കാൽ സ്പൂൺ 
ഇഞ്ചി ചതച്ചത് ഒരു ചെറിയ കഷണം
 കറിവേപ്പില    രണ്ട് തണ്ട്
 ഉപ്പ്                 ആവശ്യത്തിന്
 വെളിച്ചെണ്ണ    മൂന്ന് ടീസ്പൂൺ 
കടുക്               അര ടീസ്പൂൺ 
ചുവന്ന മുളക്   മൂന്നെണ്ണം
 കറിവേപ്പില     ഒരു തണ്ട്

 തയ്യാറാക്കുന്ന വിധം...

 ഇടിച്ചക്ക കട്ട് ചെയ്ത് ചെറുതായി മുറിച്ച് ഒന്ന് ചതച്ചെടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിനു മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ജീരകം, കറിവേപ്പില,ഇഞ്ചി,  അരമുറി തേങ്ങ, ഇത്രയും ചേർത്ത് കൈകൊണ്ട് തന്നെ നന്നായിട്ട് മിക്സ്‌ ചെയ്തു 15 മിനിറ്റ് ഇത് അടച്ചു വയ്ക്കുക. അതിനുശേഷം ഒരു ചട്ടിയിലേക്ക് 2 സ്പൂൺ വെളിച്ചെണ്ണ, അര സ്പൂൺ കടുക്, രണ്ട് ചുവന്നമുളക്, കുറച്ചു കറിവേപ്പിലയും ചേർത്ത് അതിനുശേഷം കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് മിക്സ് ചെയ്ത് വച്ചിട്ടുള്ള ഇടിച്ചക്കയും ബാക്കിയുള്ള ചേരുവകളും ചേർത്തു കൊടുക്കാം. രണ്ട് ടീസ്പൂൺ വെള്ളവും കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്തു 10 മിനിറ്റ് അടച്ചുവച്ച് തീകുറച്ച് വച്ച് വേവിച്ചെടുക്കുക.

തയ്യാറാക്കിയത്:
ആശ,
ബാം​ഗ്ലൂർ


 

click me!