ബീറ്റ്റൂട്ട് ഇടിയപ്പം ദാ ഇങ്ങനെ തയ്യാറാക്കൂ

Web Desk   | Asianet News
Published : Apr 07, 2021, 04:59 PM ISTUpdated : Apr 07, 2021, 05:03 PM IST
ബീറ്റ്റൂട്ട് ഇടിയപ്പം ദാ ഇങ്ങനെ തയ്യാറാക്കൂ

Synopsis

ബീറ്റ്റൂട്ട് കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ടല്ലോ. ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും അത് പോലെ രുചികരവുമായ ബീറ്റ്റൂട്ട് ഇടിയപ്പം ഉണ്ടാക്കിയാലോ...

ബീറ്റ്റൂട്ട് കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ടല്ലോ. ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും അത് പോലെ രുചികരവുമായ ബീറ്റ്റൂട്ട് ഇടിയപ്പം ഉണ്ടാക്കിയാലോ...

വേണ്ട ചേരുവകൾ...

ബീറ്റ്റൂട്ട്                                1 എണ്ണം
ഇടിയപ്പത്തിന്റെ മാവ്     2 കപ്പ്
ഉപ്പ്                                     ആവശ്യത്തിന്
എണ്ണ                                 3 ടീസ്പൂൺ
തിളച്ച വെള്ളം                    1 കപ്പ്  
തേങ്ങ                             5 ടീസ്പൂൺ 
മുളക് പൊടി                 അര സ്പൂൺ

 തയ്യാറാക്കുന്ന വിധം...

ആദ്യം ബീറ്റ്റൂട്ട് തോല് കളഞ്ഞ് നന്നായി ക്ലീൻ ചെയ്തെടുക്കുക. ശേഷം ചെറുതായി കട്ട് ചെയ്ത് മിക്സിയുടെ ജാറിൽ ജ്യൂസ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം തേങ്ങയും മുളകുപൊടിയും കൂടി ചേർത്ത് കുറച്ച് വെള്ളവും ഒഴിച്ച് നന്നായി അരയ്ക്കുക. അരച്ച മിക്സ്‌ അരിച്ചു ജ്യൂസ് മാത്രമായിട്ട് മാറ്റിയെടുക്കുക.

 ഇടിയപ്പത്തിന്റെ മാവിലേക്ക് ഉപ്പും എണ്ണയും ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക. ഇടിയപ്പം ഉണ്ടാക്കുന്ന അച്ചിലേക്ക് മാവ് നിറച്ച ശേഷം ഇഡ്‌ലി തട്ടിൽ  കുറച്ച് തേങ്ങ വച്ചിട്ട് സാധാരണ ഇടിയപ്പം പോലെ ഉണ്ടാക്കിയെടുക്കുക.

സപ്പോട്ട കൊണ്ട് മിൽക്ക് ഷേക്ക് ഇങ്ങനെ തയ്യാറാക്കൂ

തയ്യാറാക്കിയത്;
ആശ,
ബാം​ഗ്ലൂർ

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ