
വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് കോഴി ഇടിച്ച് താളിച്ചത്. പേര് പോലെ തന്നെ ഇതൊരു വ്യത്യസ്ത വിഭവമാണ്. നാടൻ കോഴി ഇടിച്ചു താളിച്ചത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ..
വേണ്ട ചേരുവകൾ...
chicken leg boneless 200 ഗ്രാം
സവാള 3 എണ്ണം
ചെറിയ ഉള്ളി 50 ഗ്രാം
വെളുത്തുള്ളി 25 ഗ്രാം
ഇഞ്ചി 25 ഗ്രാം
പച്ചമുളക് 5 എണ്ണം
വെളിച്ചെണ്ണ 2 ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
കറിവേപ്പില ആവശ്യത്തിന്
വറ്റൽ മുളക് 2 എണ്ണം
നാരങ്ങ നീര് 1 ടീസ്പൂൺ
കടുക് 1 ടീസ്പൂൺ
ഗ്രീൻ പെപ്പർ 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കുരുമുളക് അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം....
ആദ്യം ചിക്കൻ കഷ്ണങ്ങൾ, വെളുത്തുള്ളി, ഇഞ്ചി, ഗ്രീൻ പെപ്പർ, കറിവേപ്പില, പച്ചമുളക്, ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പും ചേർത്ത് ചതച്ചെടുക്കുക. ഇടിച്ചെടുത്ത ചിക്കൻ കഷ്ണങ്ങളും വെളുത്തുള്ളി പേസ്റ്റും നല്ല പോലെ മിക്സ് ചെയ്യുക.
ശേഷം ഇതിലേക്ക് നാരങ്ങ നീര് ചേർക്കുക. ശേഷം ഓരോ ചിക്കൻ കഷ്ണങ്ങളും ഗ്രിൽ ചെയ്തെടുക്കുക. ശേഷം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ഓരോ ചിക്കൻ കഷ്ണങ്ങളും എണ്ണയിൽ വറുത്തെടുക്കുക. ശേഷം വീണ്ടും പാനിലേക്ക് അൽപം വെളിച്ചണ്ണ ഒഴിക്കുക.
എണ്ണയിലേക്ക് കടുക്, വറ്റൽ മുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചേർക്കുക. ശേഷം ഫ്രെെ ചെയ്ത് വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ഇതിലേക്കിടുക. ശേഷം ഇതിലേക്ക് ഗരം മസാല, കുരുമുളക്, നാരങ്ങ നീര് എന്നിവ ചേർത്ത് യോജിപ്പിക്കുക. കോഴി ഇടിച്ചു താളിച്ചത് തയ്യാറായി...
തയ്യാറാക്കിയത്:
സുരേഷ്,
executive chef, o'by tamara
പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി തയ്യാറാക്കിയാലോ....