നാരങ്ങ മിഠായി വീട്ടിൽ തന്നെ തയ്യാറാക്കാം

Web Desk   | Asianet News
Published : Oct 12, 2021, 04:37 PM ISTUpdated : Oct 12, 2021, 07:05 PM IST
നാരങ്ങ മിഠായി വീട്ടിൽ തന്നെ തയ്യാറാക്കാം

Synopsis

നാരങ്ങ മിഠായി ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഇനി മുതൽ പുറത്ത് നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് നാരങ്ങ മിഠായി തയ്യാറാക്കാം...  

നാരങ്ങ മിഠായി ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഇനി മുതൽ പുറത്ത് നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് നാരങ്ങ മിഠായി തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

പഞ്ചസാര                                                             2 കപ്പ്
വെള്ളം                                                                ഒരു കപ്പ് 
ചെറുനാരങ്ങ                                                       2 എണ്ണം
പൈനാപ്പിൾ എസ്സെൻസ്                                  2 തുള്ളി
സിലികോൺ ട്രേ                                           സെറ്റ് ചെയ്യുന്നതിന് ( shape കിട്ടുന്നതിന് )
ഫുഡ് കളർ                                                         ഓറഞ്ച്, മഞ്ഞ

തയ്യാറാക്കുന്ന വിധം...

ഒരു പാൻ വച്ചു ചൂടാകുമ്പോൾ പഞ്ചസാര ചേർത്ത് ഒപ്പം ഒരു കപ്പ് വെള്ളം കൂടെ ചേർത്ത് നന്നായി അലിയിച്ചു, കട്ടി ആയി തുടങ്ങുമ്പോൾ ഒരു തുള്ളി ഒരു കപ്പിൽ ഒഴിച്ച് കൈ കൊണ്ട് ഉരുട്ടി എടുക്കുന്ന പാകത്തിന് ആകുമ്പോൾ, അതിലേക്ക് നാരങ്ങാ നീര് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒപ്പം പൈനാപ്പിൾ എസ്സെൻസ് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

തീ അണച്ച ശേഷം രണ്ട് പാത്രത്തിൽ ആയി ഒഴിച്ച്, ഒന്നിൽ ഓറഞ്ച് ഫുഡ് കളർ, മറ്റൊന്നിൽ മഞ്ഞ ഫുഡ്‌ കളർ ചേർത്ത് ഇളക്കി, ഒരു സിലികോൺ മൗൾഡിൽ ഒഴിച്ച് ഫ്രിഡ്ജിൽ അര മണിക്കൂർ സെറ്റ് ആകാൻ വയ്ക്കുക. രുചികരമായ നാരങ്ങ മിഠായി തയാറായി കഴിഞ്ഞു.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍