ഹെൽത്തിയും ടേസ്റ്റിയും; മാമ്പഴം കൊണ്ടൊരു പുട്ട്

By Web TeamFirst Published May 7, 2021, 9:02 AM IST
Highlights

ഹെൽത്തിയും ടേസ്റ്റിയും ആയ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് മാങ്ങാ പുട്ട്. കറി ഇല്ലെങ്കിലും കഴിക്കാവുന്ന വിഭവം കൂടി ആണ് മാങ്ങാ പുട്ട്..
 

ഹെൽത്തിയും ടേസ്റ്റിയും ആയ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് മാങ്ങാ പുട്ട്. കറി ഇല്ലെങ്കിലും കഴിക്കാവുന്ന വിഭവം കൂടി ആണ് മാങ്ങാ പുട്ട്...

വേണ്ട ചേരുവകൾ ...

നന്നായി പഴുത്ത മധുരമുള്ള മാങ്ങാ 1 എണ്ണം 
ഉപ്പ്                                                  ആവശ്യത്തിന് 
പുട്ട് പൊടി                                         ഒരു കപ്പ്‌ 
വെള്ളം                                      കുഴയ്ക്കാൻ ആവശ്യത്തിന് 
തേങ്ങാ                                                അര കപ്പ്‌ 

തയ്യാറാക്കുന്ന വിധം 

നന്നായി പഴുത്ത മധുരമുള്ള മാങ്ങാ തോലുകളഞ്ഞു അരിഞ്ഞു എടുക്കുക.  മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. ഒരു പാത്രത്തിൽ പുട്ടുപൊടി എടുക്കുക, അതിലേക്കു ആവശ്യത്തിന് ഉപ്പും,  അരച്ച് വച്ച മാങ്ങയും ചേർത്തു നന്നായി കുഴച്ചു, കുറച്ചു വെള്ളം കൂടെ നനച്ചു പാകത്തിന് കുഴച്ചു എടുക്കുക,  പുട്ടുകുറ്റി യിലും ചിരട്ട പുട്ടായും തയാറാക്കാം. ആദ്യം കുറച്ചു മാങ്ങാ കട്ട്‌ ചെയ്തതും,  അടുത്തത് തേങ്ങയും, പിന്നെ പുട്ട് പൊടിയും ചേർക്കുക.  മുകളിൽ വീണ്ടും തേങ്ങയും മാങ്ങയുടെ കഷ്ണങ്ങൾ കൂടെ വച്ചു ആവിയിൽ വേകിച്ചു എടുക്കാവുന്നതാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

തയ്യാറാക്കിയത്
ആശ

click me!