ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്; ഓട്സ് കൊണ്ട് കിടിലൻ പുട്ട് ഉണ്ടാക്കിയാലോ...?

Web Desk   | Asianet News
Published : Feb 29, 2020, 09:05 AM ISTUpdated : Feb 29, 2020, 09:07 AM IST
ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്; ഓട്സ് കൊണ്ട് കിടിലൻ പുട്ട് ഉണ്ടാക്കിയാലോ...?

Synopsis

ഓട്സിന്റെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചു നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. മികച്ച പോഷക ഗുണങ്ങളുള്ള ഓട്സ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഓട്സ് കൊണ്ട് കിടിലൻ പുട്ട് തയ്യാറാക്കാം....

വേണ്ട ചേരുവകൾ...

1. പുട്ട് പൊടി -           1കപ്പ്
2. ഓട്സ് -                        1 കപ്പ്
3. വെള്ളം -               പാകത്തിന്
4. ഉപ്പ് -                      1/2 ടീസ്പൂൺ
5. തേങ്ങാ -            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഓട്സ് മിക്സിയിലൊന്ന് പൊടിച്ചെടുക്കുക. ഇതിലേക്ക് പുട്ടിന്റെ പൊടിയും ചേർത്ത് യോജിപ്പിച്ച്  ഉപ്പും വെള്ളവും ചേർത്ത് നനച്ച് 1/2 മണിക്കൂർ മാറ്റി വയ്ക്കുക. 

ഇനി ആവശ്യമായ വെള്ളം ചേർത്ത് ഒന്നുകൂടി മിക്സിയിൽ കറക്കിയെടുക്കുക. ശേഷം പുട്ട് കുറ്റിയിൽ വച്ച് വേവിച്ചെടുക്കുക.
 

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍