Orange Soda : സ്പെഷ്യൽ ഓറഞ്ച് സോഡാ; റെസിപ്പി

Published : Jan 15, 2022, 05:04 PM ISTUpdated : Jan 15, 2022, 08:29 PM IST
Orange Soda : സ്പെഷ്യൽ ഓറഞ്ച് സോഡാ; റെസിപ്പി

Synopsis

അതിഥികൾ വരുമ്പോൾ പ്രത്യേകം തയ്യാറാക്കി കൊടുക്കാവുന്ന ഒരു പാനീയമാണ് ഓറഞ്ച് സോഡാ.   

ചൂടുകാലത്ത് ഉള്ളം തണുപ്പിക്കാൻ വീട്ടിൽ തന്നെ പലരുചികളിലുള്ള പാനീയങ്ങൾ തയ്യാറാക്കാം. അതിഥികൾ വരുമ്പോൾ പ്രത്യേകം തയ്യാറാക്കി കൊടുക്കാവുന്ന ഒരു പാനീയമാണ് ഓറഞ്ച് സോഡാ. 

വേണ്ട ചേരുവകൾ...

ഓറഞ്ച്                             2 എണ്ണം
ഇഞ്ചി                               2 ടേബിൾസ്പൂൺ 
പുതിനയില                   10 എണ്ണം
നാരങ്ങ ജ്യൂസ്‌               1 ടേബിൾ സ്പൂൺ
പഞ്ചസാര                      4  ടീസ്പൂൺ
ഉപ്പ്                                    1/8 ടീസ്പൂൺ
സോഡാ                           1 എണ്ണം
പച്ചമുളക്                          1 എണ്ണം 

തയ്യാറാക്കുന്ന വിധം...

മിക്സിയുടെ ജാറിലേക്കു തൊലി കളഞ്ഞ ഓറഞ്ച് അല്ലികളും പുതിനയും ഇഞ്ചി ചെറുതായി അരിഞ്ഞതും ഇട്ടു 30 സെക്കന്റ്‌ അടിച്ചെടുക്കുക. ഈ മിക്സിനെ നന്നായി അരിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസും നാരങ്ങ നീരും ഉപ്പും പഞ്ചസാരയും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്കു പകുതി ജ്യൂസ്‌ ഒഴിച്ചു ഒരു പച്ചമുളക് കീറി ഇട്ടു നന്നായി ഇളക്കുക. അതിലേക്കു സോഡാ കൂടി ഒഴിക്കുക. ഓറഞ്ച് സോഡാ റെഡി...

തയ്യാറാക്കിയത്:
പ്രഭ

 

PREV
click me!

Recommended Stories

പതിവായി ഫ്ലാക്സ് സീഡ് കഴിച്ചാൽ ലഭിക്കുന്ന എട്ട് ഗുണങ്ങൾ
പിയർ പഴത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്