ഹെൽത്തിയും ടേസ്റ്റിയും; പപ്പായ കൊണ്ട് കിടിലൻ മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ....

By Web TeamFirst Published Jul 11, 2020, 9:23 AM IST
Highlights

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ഒന്നാണ് പപ്പായ മിൽക്ക് ഷേക്ക്. വളരെ ഹെൽത്തിയായ ഒരു ഷേക്കാണ് ഇത്. എങ്ങനെയാണ് ഈ കിടിലൻ ഷേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വിറ്റാമിൻ സി ധാരാളമടങ്ങിയിട്ടുള്ള പപ്പായ നാരുകളുടെയും ഒരു കലവറയാണ്. 'papain' എന്ന എൻസൈമിനാൽ സമൃദ്ധമാണ് പപ്പായ. പ‌പ്പായയിലെ നാരുകളുടെ സാന്നിധ്യം മലബന്ധം അകറ്റാനും ഇറിറ്റബിൾ ബൗൾ സിൻഡ്രോം ( irritable bowel syndrome) കുറ‌യ്ക്കാനും സഹായിക്കുന്നു.

പപ്പായയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, നാരുകൾ എന്നിവ എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. പപ്പായയിലെ ആന്റിഓക്സിഡന്റ് ത്വക്കിനുണ്ടാകുന്ന കേടുപാടുകൾ, ചുളിവുകൾ എന്നിവ നീക്കി യൗവനം നിലനിർത്താനും സഹായിക്കുന്നു.

പപ്പായ കൊണ്ടുള്ള വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ഒന്നാണ് 'പപ്പായ മിൽക്ക് ഷേക്ക്' (papaya milk shake). വളരെ ഹെൽത്തിയായ ഒരു ഷേക്കാണ് ഇത്. എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

1.ചെറിയ കഷ്ണങ്ങളാക്കിയ പഴുത്ത പപ്പായ                  1 കപ്പ്
2.നന്നായി തണുത്ത പാൽ                                                ഒന്നര കപ്പ്
3.പഞ്ചസാര                                                                       ആവശ്യത്തിന്
4.തേൻ                                                                                     2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആ​ദ്യം പാലും പപ്പായ കഷ്ണങ്ങളും പഞ്ചസാരയും മിക്സറിൽ അടിച്ചെടുക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതാണ് പാകം. കുടിക്കുന്നതിന് തൊട്ടുമുൻപ് തേൻ ചേർത്താൽ മതിയാകും. (പഴം, പെെനാപ്പിൾ എന്നിവ വേണമെങ്കിലും ഈ ഷേക്കിൽ ചേർക്കാവുന്നതാണ്. താൽപര്യമുള്ളവർക്ക് നട്സ് കൊണ്ട് അലങ്കരിക്കാവുന്നതാണ്...).

വെജിറ്റബിള്‍ സമൂസ' വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം...

click me!