റവ ലഡു ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ

Web Desk   | Asianet News
Published : Mar 14, 2021, 01:06 PM ISTUpdated : Mar 14, 2021, 03:25 PM IST
റവ ലഡു ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ

Synopsis

റവ കൊണ്ട് പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. റവ കൊണ്ട് കിടിലനൊരു ലഡു തയ്യാറാക്കിയാലോ...  

റവ കൊണ്ട് പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. റവ കൊണ്ട് കിടിലനൊരു ലഡു തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

റവ വറുത്തത്                    മുക്കാൽ കപ്പ്
കടല മാവ്                          കാല്‍ കപ്പ്
ശർക്കര (ചീകിയത്)              150 ഗ്രാം
ഏലയ്ക്ക പൊടിച്ചത്        1 ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത്                 1 കപ്പ്
തേങ്ങാപ്പാൽ                   മുക്കാൽ കപ്പ്
നെയ്യ്                                3 ടീസ്പൂൺ
അണ്ടിപ്പരിപ്പ് പൊടിച്ചത്    ആവശ്യത്തിന്

തയാറാക്കുന്ന വിധം...

ആദ്യം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക.  പാൻ ചൂടാകുമ്പോൾ നെയ്യൊഴിച്ച് റവ ചേർത്തു യോജിപ്പിച്ച് കടലമാവും ഇട്ട് ഇളക്കിക്കൊണ്ടു വറുത്തെടുക്കുക. മുക്കാൽ ഭാഗം മൊരിയുമ്പോൾ തേങ്ങയും അണ്ടിപ്പരിപ്പും ചേർത്തു തീ കുറച്ചു വച്ചു വറുത്തെടുക്കുക.

തേങ്ങയിലെ ജലാംശം വറ്റി വരുമ്പോൾ ശർക്കരയും ഏലയ്ക്കാ പൊടിച്ചതും ചേർക്കുക. തീ കുറച്ച് വച്ച ശേഷം തേങ്ങാപ്പാൽ   ഒഴിക്കുക. നന്നായി തിളച്ചു വരുമ്പോൾ വീണ്ടും തീ കുറച്ചു 10 മിനിറ്റ് മൂടി വയ്ക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് നന്നായി യോജിപ്പിച്ചു വാങ്ങാം. തണുത്ത ശേഷം ഉരുളകളാക്കി എടുക്കുക. 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍