ഇതാ ഒരു സ്പെഷ്യൽ മത്തങ്ങ സൂപ്പ്; തയ്യാറാക്കുന്ന വിധം

By Web TeamFirst Published Oct 29, 2020, 10:35 PM IST
Highlights

മത്തങ്ങ കൊണ്ട് സൂപ്പ് തയ്യാറാക്കിയിട്ടുണ്ടോ... വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ സൂപ്പ്...

വിറ്റാമിനുകളുടെയും ധാതുക്കളുടെയുമൊക്കെ കലവറയാണ് മത്തങ്ങ. മത്തങ്ങയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നു. മത്തങ്ങ കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. മത്തങ്ങ കൊണ്ട് സൂപ്പ് തയ്യാറാക്കിയിട്ടുണ്ടോ... വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ സൂപ്പ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ഒലീവ് ഓയിൽ                             2 ടേബിൾ സ്പൂൺ
ചെറിയ ഉള്ളി                                 1 എണ്ണം
വെളുത്തുള്ളി                                2 അല്ലി
മത്തങ്ങ കഷ്ണങ്ങളാക്കിയത്       2 കപ്പ്
ഉപ്പ്                                              ആവശ്യത്തിന്
കുരുമുളകുപൊടി                      അരടീസ്പൂൺ
വെള്ളം                                        2 കപ്പ്
ക്രീം                                              അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം...

ആദ്യം വലിയൊരു പാനിൽ രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അല്ലി ചേർത്തിളക്കുക.

 ഇനി മത്തങ്ങ ചേർത്ത് അൽപം ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക. രണ്ട് മിനിറ്റോളം ഇളക്കി നിറംമാറും വരെനല്ല പോലെ വേവിക്കുക.

 ഇനി രണ്ട് കപ്പ് വെള്ളം ചേർത്തിളക്കി15 മിനിറ്റ് മൂടിവച്ച് വേവിക്കുക. മത്തങ്ങ നന്നായി വെന്തതിന് ശേഷം തണുക്കാൻ വയ്ക്കുക.

 ശേഷം മിശ്രിതം ഒരു ബ്ലെൻഡറിലിട്ട് നന്നായി അടിച്ചെടുത്ത് പേസ്റ്റ്പരുവത്തിലാക്കുക. ശേഷം സൂപ്പ് ബൗളിലേക്ക് മാറ്റി ക്രീം കൊണ്ട് അലങ്കരിക്കുക.

നിങ്ങള്‍ കഴിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വിചിത്രമായ ഭക്ഷണം ഏതാണ്?

click me!