ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ റവ ദോശ; ഇങ്ങനെ തയ്യാറാക്കൂ

By Web TeamFirst Published Apr 5, 2021, 9:17 AM IST
Highlights

വളരെ ഹെൽത്തിയും എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് റവ ദോശ. എങ്ങനെയാണ് റവ ദോശ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ ...


രാവിലെ പ്രഭാതഭക്ഷണമായി എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ദോശ. മസാല ദോശ, മുട്ട ദോശ,  അട ദോശ, തട്ട് ദോശ, ​ഗോതമ്പ് ദോശ ഇങ്ങനെ നിരവധി ദോശകളുണ്ട്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി റവ കൊണ്ട് ദോശ തയ്യാറാക്കിയാലോ...എങ്ങനെയാണെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

റവ                                                          1/2 കപ്പ്
അരിപ്പൊടി                                          1/4 കപ്പ്
മൈദ                                                     1/4 കപ്പ്
സവാള                                                   1 എണ്ണം
ജീരകം                                                    1/2 ടീസ്പൂൺ
കായപ്പൊടി                                           ഒരു നുള്ള്
മല്ലിയില (ചെറുതായി അരിഞ്ഞത്)  1 ടേബിൾ സ്പൂൺ
വറ്റൽ മുളക്                                             1 എണ്ണം
വെള്ളം                                                       2 കപ്പ്
ഉപ്പ്                                                            ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം...

ആദ്യം റവ, അരിപ്പൊടി, മെെദ  ഇവ മൂന്നും ചേർത്ത് ആവശ്യാനുസരണം വെള്ളം ചേർത്ത് മാവ് പരുവത്തിലാക്കുക. ശേഷം ഇതിലേയ്ക്ക് ജീരകം, ഉപ്പ്, കായപ്പൊടി, സവാള, മല്ലിയില, വറ്റൽ മുളക് എന്നിവ ചേർത്ത് യോജിപ്പിച്ച് 30 മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് മാവ് ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ എണ്ണ തൂവുക. 
രണ്ടു വശവും മറിച്ചിട്ട് ​ഗോൾഡൻ നിറമായാല്‍ പ്ലേറ്റിലേക്ക് മാറ്റുക. സാമ്പാറോ പുതിന ചട്‌നിയോടൊപ്പമോ വിളമ്പുക. റവ ദോശ തയ്യാർ...

പാലക്ക് ചീര കൊണ്ട് അടിപൊളി പക്കോഡ ഉണ്ടാക്കിയാലോ

click me!