റവ കേസരി എളുപ്പം തയ്യാറാക്കാം

Web Desk   | Asianet News
Published : Oct 31, 2020, 10:19 PM ISTUpdated : Oct 31, 2020, 10:28 PM IST
റവ കേസരി എളുപ്പം തയ്യാറാക്കാം

Synopsis

വീട്ടിലുള്ള ചേരുവകൾ കൊണ്ടും എളുപ്പവും തയ്യാറാക്കാവുന്ന ഒരു സ്വീറ്റാണ് റവ കേസരി. എങ്ങനെയാണ് റവ കേസരി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വീട്ടിൽ റവ ഉണ്ടെങ്കിൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് റവ കേസരി. വീട്ടിലുള്ള ചേരുവകൾ കൊണ്ടും എളുപ്പവും തയ്യാറാക്കാവുന്ന ഒരു സ്വീറ്റാണ് ഇത്. ഇനി എങ്ങനെയാണ് റവ കേസരി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

റവ                              ഒരു കപ്പ്
 നെയ്യ്                      ആവശ്യത്തിന്
വെള്ളം                    ആവശ്യത്തിന്
പഞ്ചസാര              ആവശ്യത്തിന്
പാൽ                        ആവശ്യത്തിന്
ഏലയ്ക്ക                   5 എണ്ണം
 കശുവണ്ടിപ്പരിപ്പ്    10 എണ്ണം
 ഉണക്കമുന്തിരി     ആവശ്യത്തിന്
കുങ്കുമപ്പൂവ്              ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു നോൺസ്റ്റിക്ക് പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച് അതിലേക്ക് റവയിട്ട് വറുക്കുക. ചെറിയ തീയിൽ വേണം റവ വറുക്കാൻ. 

വെള്ളം ഒഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കുക. മിശ്രിതം ഒരുവിധം കുറുകി വരുമ്പോൾ പാൽ ചേർത്ത് വീണ്ടും ഇളക്കുക. ശേഷം കുങ്കുമപ്പൂവ് ചേർക്കുക. 

പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കുക. ഇത് പാനിൽ നിന്നും വിട്ട് വരുന്ന പാകം ആകുമ്പോൾ തീ ഓഫ് ചെയ്ത ശേഷം നന്നായി ഇളക്കി കൊടുക്കുക. 

ഇത് തണുത്ത ശേഷം ഇഷ്ടമുള്ള രീതിയിൽ മുറിച്ചെടുത്ത് കഴിക്കുക.

വീട്ടിൽ വെള്ളരിക്കയും തൈരും ഇരിപ്പുണ്ടോ...? കിടിലനൊരു സ്മൂത്തി തയ്യാറാക്കിയാലോ...?

PREV
click me!

Recommended Stories

ഭക്ഷണത്തിന് മുമ്പ് ഈ സൂപ്പ് കഴിക്കൂ, ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും
വിറ്റാമിനും ആന്റിഓക്സിഡന്റ് ഗുണങ്ങളും ലഭിക്കാൻ കോഫിയിൽ ഈ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കുടിക്കൂ