വീട്ടിൽ വെള്ളരിക്കയും തൈരും ഉണ്ടെങ്കിൽ കിടിലനൊരു സ്മൂത്തി തയ്യാറാക്കാവുന്നതാണ്. വിശപ്പകറ്റാനും ചൂടിൽ നിന്നും ആശ്വാസം ലഭിക്കാനും നല്ലതാണ് ഈ സ്മൂത്തി. മാത്രമല്ല തൈരും വെള്ളരിയും ഉദരാരോഗ്യത്തിനും വളരെ ഗുണകരമാണ്. ഇനി എങ്ങനെയാണ് ഈ സ്മൂത്തി തയ്യാറാക്കുന്നതെന്ന് നോക്കാം...

ചേരുവകൾ...

തൈര്-                                       ഒരു കപ്പ്
വെള്ളരിക്ക അരിഞ്ഞത്       1/2 കപ്പ്
പുതിനയില                            2 ടീസ്പൂൺ
ജീരകം വറുത്ത് പൊടിച്ചത്  ഒരു ടീസ്പൂൺ
മുളക്പൊടി                           അര ടീസ്പൂൺ
ബ്ലാക്ക് സാൾട്ട്                         പാകത്തിന്
മല്ലിയില                                അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം...

ആദ്യം തൈര്, വെള്ളരിക്ക, പുതിനയില എന്നിവ പാകത്തിന് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ജീരകം പൊടിച്ചത്, മുളക്പൊടി, ബ്ലാക്ക് സാൾട്ട് എന്നിവ പാകത്തിന് ചേർക്കുക. ഇനി മല്ലിയില തൂവി അലങ്കരിക്കുക. തണുപ്പ് വേണമെങ്കിൽ ഐസ്ക്യൂബുകൾ ഇടാവുന്നതാണ്.

ഇതാ ഒരു സ്പെഷ്യൽ മത്തങ്ങ സൂപ്പ്; തയ്യാറാക്കുന്ന വിധം