ആവശ്യപ്പെട്ടത് വെജിറ്റേറിയൻ പിസ, ലഭിച്ചത് നോണ്‍ വെജ് പിസ; ഒരു കോടി രൂപ നഷ്ടപരിഹാരം തേടി യുവതി

By Web TeamFirst Published Mar 14, 2021, 9:09 AM IST
Highlights

നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കിയതിനെതിരെ ദില്ലി സ്വദേശിനി ദീപാലി ത്യാഗിയാണ് കണ്‍സ്യൂമര്‍ കോടതിയെ (Consumer Court) സമീപിച്ചിരിക്കുന്നത്. 

നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കിയതിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം തേടി യുവതി. ദില്ലി സ്വദേശിനി ദീപാലി ത്യാഗിയാണ് കണ്‍സ്യൂമര്‍ കോടതിയെ (Consumer Court) സമീപിച്ചിരിക്കുന്നത്. 

 2019 മാര്‍ച്ച് 21 നാണ് സംഭവം നടക്കുന്നത്. വെജിറ്റേറിയന്‍ പിസ ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് നോൺ വെജ് പിസ ലഭിച്ചുവെന്നും അത് കഴിച്ച ശേഷമാണ് മനസിലായതെന്നും യുവതി പരാതിയില്‍ പറയുന്നു. 

 പരാതിയെ തുടർന്ന് പിസ ഔട്ട്‌ലെറ്റ് അധികൃതര്‍ യുവതിയോട് ക്ഷമ ചോദിക്കുകയും മുഴുവന്‍ കുടുംബത്തിനും സൗജന്യമായി വെജിറ്റേറിയന്‍ പിസ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. ഇവരുടെ അശ്രദ്ധ മൂലം തന്‍റെ മതത്തിന്‍റെ ആചാരത്തെ ലംഘിക്കുന്നതിന് കാരണമായെന്നും അതിനാല്‍ തന്നെ കേസുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും യുവതി പറഞ്ഞു.

 യുവതിയുടെ പരാതി  കേട്ട  ഡല്‍ഹി ജില്ലാ കണ്‍സ്യൂമര്‍ കോടതി കമ്പനിയോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്. മാര്‍ച്ച് 17നാണ് അടുത്ത ഹിയറിങ്ങ്.

click me!