റവ കൊണ്ട് വട്ടയപ്പം ഇങ്ങനെ തയ്യാറാക്കിയാലോ?.

By Web TeamFirst Published Apr 20, 2024, 3:39 PM IST
Highlights

 റവ കൊണ്ട് തേങ്ങയില്ലാത്ത വട്ടയപ്പം തയ്യാറാക്കിയാലോ? നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

ചില പലഹാരങ്ങൾ എന്നും നമ്മെ കൊതിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങനെയൊന്നാണ് നമ്മുടെ വട്ടയപ്പം. പല രീതിയിൽ നമ്മൾ വട്ടയപ്പം തയ്യാറാക്കാറുണ്ട്. എന്നാൽ റവ കൊണ്ട് തേങ്ങയില്ലാതെ  കപ്പി കാച്ചാതെ എളുപ്പത്തിൽ പഞ്ഞിപോലെ വട്ടയപ്പം തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം...

 വേണ്ട ചേരുവകൾ...

വറുക്കാത്ത റവ                                  -   1 1/2 കപ്പ് 
പഞ്ചസാര                                             -  3/4 കപ്പ് 
ഏലക്കായ                                             -  4 എണ്ണം
ചോറ്                                                       -  1/2 കപ്പ് 
പാൽ                                                        -  1 1/2 കപ്പ് 
യീസ്റ്റ്                                                        -  1/2  ടീസ്പൂൺ 
വെള്ളം                                                    -  ആവശ്യമെങ്കിൽ 1/4 കപ്പ് 
ഉപ്പ്                                                             - 1/2  ടീസ്പൂൺ 

 തയ്യാറാക്കുന്ന വിധം...

റവ, പഞ്ചസാര, ഏലക്കായ എന്നിവ മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തത് മിക്സിയുടെ വലിയ ഒരു ജാറിലിട്ട് അതിലേക്ക്  ചോറ്, തിളപ്പിച്ചാറിയ പാൽ, യീസ്റ്റ് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.  ഇതൊരു വലിയ പാത്രത്തിലേക്കൊഴിച്ചു കൊടുക്കാം. മാവ് നല്ല കട്ടിയുണ്ടെങ്കിൽ ¼ ഗ്ലാസ് മുതൽ ½ ഗ്ലാസ് വരെ വെള്ളം ചേർത്ത് കൊടുത്ത്‌ ഇളക്കി യോജിപ്പിച്ചെടുക്കാം. ഇനിയിത് മൂടി പൊങ്ങാനായി മാറ്റിവയ്ക്കാം. പൊങ്ങിവന്നാൽ ഉപ്പ് ചേർത്ത് പതുക്കെ ഇളക്കിയെടുക്കാം. ഇനി വെളിച്ചണ്ണ തടവി മയപ്പെടുത്തിയ പാത്രത്തിലേക്ക് മാവ് കോരിയൊഴിച്ചു ആവിയിൽ വെച്ചു വേവിച്ചെടുക്കാം.  റവ കൊണ്ടുള്ള തേങ്ങയില്ലാത്ത വട്ടയപ്പം തയ്യാറായിക്കഴിഞ്ഞു. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഈ ലോകാർബ് ഓംലെറ്റ്; റെസിപ്പി

 

click me!