ബാക്കി വരുന്ന ചോറ് കൊണ്ട് റൊട്ടി ഇങ്ങനെ തയ്യാറാക്കാം

By Web TeamFirst Published Jun 7, 2021, 9:33 AM IST
Highlights

മിക്ക വീടുകളിലും ചോറ് ബാക്കി വരാറുണ്ടാകും. ഇനി മുതൽ ബാക്കി വരുന്ന ചോറ് കൊണ്ട് ഒരു കിടിലൻ വിഭവം തയ്യാറാക്കാം. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന റൊട്ടി പരിചയപ്പെടാം.

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. മിക്ക വീടുകളിലും ചോറ് ബാക്കി വരാറുണ്ടാകും. ഇനി മുതൽ ബാക്കി വരുന്ന ചോറ് കൊണ്ട് ഒരു കിടിലൻ വിഭവം തയ്യാറാക്കാം. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന റൊട്ടി പരിചയപ്പെടാം.

വേണ്ട ചേരുവകൾ...

ചോറ്                          ഒന്നര കപ്പ്‌
തൈര്                       1/2 കപ്പ്( പുളിക്കാത്തത്)
ഗോതമ്പു പൊടി         2 കപ്പ്
 സവാള                     1 എണ്ണം 
പച്ചമുളക്                   3 എണ്ണം (എരിവ് അനുസരിച്ച്)
കറിവേപ്പില               ആവശ്യത്തിന്
ഉപ്പ്                                ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ തൈരും ചോറും നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് ഗോതമ്പ് പൊടിയും ഉപ്പും ചേർത്ത് കുഴച്ച് എടുക്കുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചെറിയ ബോളുകളാക്കി ചപ്പാത്തിയ്ക്ക് പരത്തുന്നത് പോലെ പരത്തി എടുക്കുക. ഒരു പാനിൽ  എണ്ണ ചേർക്കാതെ രണ്ട് വശവും മൊരിച്ചെടുക്കുക. ചട്ണി, സാമ്പാർ എന്നിവ ചേർത്ത് കഴിക്കുക. റൊട്ടി തയ്യാറായി...

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്; വാഴപ്പിണ്ടി കൊണ്ട് സ്പെഷ്യൽ ദോശ

click me!