Asianet News MalayalamAsianet News Malayalam

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്; വാഴപ്പിണ്ടി കൊണ്ട് സ്പെഷ്യൽ ദോശ

വളരെ ഹെൽത്തിയും രുചികരവുമാണ് വാഴപ്പിണ്ടി ദോശ. എങ്ങനെയാണ് ഈ ദോശ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

how to make banana stem dosha
Author
Trivandrum, First Published Jun 6, 2021, 8:47 AM IST

പ്രഭാതഭക്ഷണത്തിന് ദോശ തയ്യാറാക്കാറുണ്ടല്ലോ. വാഴപ്പിണ്ടി കൊണ്ട് ദോശ തയ്യാറാക്കിയിട്ടുണ്ടോ...വളരെ ഹെൽത്തിയും രുചികരവുമാണ് വാഴപ്പിണ്ടി ദോശ. എങ്ങനെയാണ് ഈ ദോശ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

വാഴപ്പിണ്ടി                   ഒരു കപ്പ്
ചുവന്ന മുളക്               4 എണ്ണം
ജീരകം                       അര സ്പൂൺ
കറിവേപ്പില                  ഒരു തണ്ട്
ഇഞ്ചി                          ഒരു കഷ്ണം
ദോശ മാവ്                     ഒരു കപ്പ്
ഉപ്പ്                              ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് അതിലേക്കു മുളക് , ജീരകം ,കറിവേപ്പില , ഇഞ്ചി  എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക. അരിയും , ഉഴുന്നും , ഉലുവയും ചേർത്ത് അരച്ച ദോശമാവ് ഒരു ദിവസം വച്ചതിനു ശേഷം ഒരു കപ്പ് ദോശമാവിലേക്ക് അരച്ച മിക്സ് ചേർത്ത് ഒപ്പം ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ദോശക്കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് പരത്തി അതിലേക്കു കുറച്ചു നല്ലെണ്ണ / നെയ്യ് , ഒഴിച്ച് സാധാരണ ദോശ പോലെ ഉണ്ടാക്കി എടുക്കുക. വാഴപ്പിണ്ടി ദോശ തയ്യാറായി...

തയ്യാറാക്കിയത്:
ആശ, 
ബാം​ഗ്ലൂർ

ഊണിന് വാഴപ്പിണ്ടി തോരൻ തയ്യാറാക്കാം

Follow Us:
Download App:
  • android
  • ios