ബ്രെഡ് ഇല്ലാതെ സാൻഡ്‍വിച്ച് തയ്യാറാക്കാം ഈസിയായി; വീഡിയോ

Published : Oct 09, 2022, 02:46 PM IST
ബ്രെഡ് ഇല്ലാതെ സാൻഡ്‍വിച്ച് തയ്യാറാക്കാം ഈസിയായി; വീഡിയോ

Synopsis

അത്തരത്തില്‍ കുട്ടികള്‍ക്ക് വീട്ടില്‍ തയ്യാറാക്കി കൊടുക്കാവുന്ന ഒന്നാണ് രുചിയേറിയ  സാൻഡ്‍വിച്ചുകള്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് സാൻഡ്‍വിച്ച്. സാധാരണയായി രണ്ട് കഷ്ണം ബ്രെഡും കുറച്ച് ഫിലിങ്ങും ചേര്‍ത്താണ്  സാൻഡ്‍വിച്ചുകള്‍ തയ്യാറാക്കുന്നത്. 

വൈകുന്നേരങ്ങളില്‍ ചായയോടൊപ്പം സ്നാക്സ് കഴിക്കാൻ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ബേക്കറികളില്‍ നിന്ന് വാങ്ങിയതോ അല്ലെങ്കില്‍ വീടുകളില്‍ തയ്യാറാക്കിയതുമായ പലഹാരങ്ങള്‍ ആണ് ഇത്തരത്തില്‍ വൈകുന്നേരങ്ങളില്‍ പലരും കഴിക്കുന്നത്. കുട്ടികള്‍ക്കാണ് പൊതുവേ ഇത്തരം പലഹാരങ്ങളോട് കൂടുതല്‍ കമ്പം. 

അത്തരത്തില്‍ കുട്ടികള്‍ക്ക് വീട്ടില്‍ തയ്യാറാക്കി കൊടുക്കാവുന്ന ഒന്നാണ് രുചിയേറിയ  സാൻഡ്‍വിച്ചുകള്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് സാൻഡ്‍വിച്ച്. സാധാരണയായി രണ്ട് കഷ്ണം ബ്രെഡും കുറച്ച് ഫിലിങ്ങും ചേര്‍ത്താണ്  സാൻഡ്‍വിച്ചുകള്‍ തയ്യാറാക്കുന്നത്. 

എന്നാല്‍ ബ്രെഡ് ഇല്ലാതെയും സാൻഡ്‍വിച്ച് തയ്യാറാക്കം എന്നാണ് ഇവിടെയൊരു ഷെഫ് പറയുന്നത്. ബ്രെഡിന് പകരം ഉരുളക്കിഴങ്ങ് കൊണ്ടാണ് ഇവിടെ സാൻഡ്‍വിച്ച്  തയ്യാറാക്കിയിരിക്കുന്നത്. ഷെഫ് പങ്കജ് ഭദോരിയ ആണ് ബ്രെഡ് ഉപയോഗിക്കാതെ  സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഉരുളക്കിഴങ്ങ്, മൈദ, കാപ്സിക്കം, തക്കാളി, പച്ചമുളക്, ചോളം, ഉപ്പ്, കുരുമുളക്, ഒറിഗാനോ, ചീസ് എന്നിവയാണ് ഇത് തയ്യാറാക്കാനായി വേണ്ടത്. 

തയ്യാറാക്കുന്ന വിധം: 

ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് ചെറിയ കഷ്ണങ്ങളാക്കിയെടുത്ത് തണുത്ത വെള്ളത്തിലിടണം. ഇനി ഒരു അരിപ്പ ഉപയോഗിച്ച്  വെള്ളം നന്നായി കളയാം. അതിനുശേഷം ഒരു പാത്രത്തില്‍ കുറച്ച് മൈദയും ആവശ്യത്തിന് ഉപ്പും എടുത്ത് അതിലേയ്ക്ക് ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി യോജിക്കണം. ഉരുളക്കിഴങ്ങില്‍ മാവ് പിടിക്കണം പ്രത്യേകം ശ്രദ്ധിക്കണം. 

ഇനി ഒരു പാന്‍ ചൂടാക്കി അതിലേയ്ക്ക് എണ്ണ ഒഴിച്ചതിന് ശേഷം ഉരുളക്കിഴങ്ങ് പരത്താം. നന്നായി അമര്‍ത്തി പരത്തിയശേഷം ഏഴ് മുതല്‍ എട്ട് മിനിറ്റ് വരെ വേവിക്കാം. ഇരുവശവും മറിച്ചിട്ട് വേവിക്കണം. അടുത്തതായി മറ്റൊരു പാത്രത്തില്‍ ഫില്ലിങ്ങിന് ആവശ്യമായ എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്തെടുക്കണം. ഉരുളക്കിഴങ്ങ് വെന്തതിന് ശേഷം അതിലേയ്ക്ക് ഫിലിങ് നിറച്ച് മടക്കിയെടുക്കുന്നതോടെ സാൻഡ്‍വിച്ച് റെഡി. ഇനി ഇതിലേയ്ക്ക് കുറച്ച് ഗാര്‍ളിക് ബട്ടര്‍ കൂടി ചേര്‍ത്ത് കഴിക്കാം. 

 

Also Read: പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് 'സൂപ്പര്‍ ഫുഡുകള്‍'

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍