‌സേമിയ ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

By Web TeamFirst Published Dec 1, 2020, 11:36 AM IST
Highlights

വളരെ ഹെൽത്തിയായൊരു ബ്രേക്ക്ഫാസ്റ്റ് കൂടിയാണ് സേമിയ ഉപ്പുമാവ്... ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഉപ്പുമാവ്. റവയും ഓട്സും അവലും ഉപയോ​ഗിച്ച് നമ്മൾ ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. ഇവ മൂന്നും അല്ലാതെ സേമിയ ഉപയോ​ഗിച്ചും ഉപ്പുമാവ് ഈസിയായി തയ്യാറാക്കാം. വളരെ ഹെൽത്തിയായൊരു ബ്രേക്ക്ഫാസ്റ്റ് കൂടിയാണ് സേമിയ ഉപ്പുമാവ്... ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍....

സേമിയ                1 കപ്പ്
എണ്ണ                  3 ടേബിള്‍ സ്പൂണ്‍
കടുക്               1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്  1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്         3 എണ്ണം
കറിവേപ്പില   ആവശ്യത്തിന്
സവാള              2 എണ്ണം( ചെറുതായി അരിഞ്ഞത്) 
ബീന്‍സ്           അര കപ്പ്
കാരറ്റ്              അര കപ്പ്
ഉപ്പ്                   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം പാൻ ചൂടാക്കിയ ശേഷം സേമിയ വറുത്തെടുക്കുക. 

ബ്രൗണ്‍ നിറമാവുന്നത് വരെ വറുക്കുക. ഇനി എണ്ണ ചൂടാക്കി ഉഴുന്നുപരിപ്പും കടുകും വറുക്കുക.

 ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് രണ്ടുമിനിറ്റ് വേവിക്കുക. ശേഷം കാരറ്റ്, ബീന്‍സ് എന്നിവ ചേര്‍ത്ത് കാല്‍കപ്പ് വെള്ളമൊഴിച്ച് വേവിക്കുക. 

ഇടയ്ക്ക് ഇളക്കിക്കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇനി ഒരു കപ്പ് വെള്ളമൊഴിച്ച് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വറുത്തുവച്ച സേമിയ ചേർത്ത് കൊടുക്കുക.

ശേഷം മൂടിവച്ച് അഞ്ചോ പത്തോ മിനിറ്റ് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ വാങ്ങിവയ്ക്കാം. ശേഷം ചൂടോടെയോ അല്ലാതെയോ കഴിക്കാം.

ഒരു ദോശയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?
 

click me!