വളരെ കുറച്ച് ചേരുവകൾ കൊണ്ട് ആപ്പിൾ ഹൽവ

Web Desk   | Asianet News
Published : Apr 17, 2021, 04:59 PM IST
വളരെ കുറച്ച് ചേരുവകൾ കൊണ്ട് ആപ്പിൾ ഹൽവ

Synopsis

വളരെ രുചികരമായും എളുപ്പവും തയ്യാറാക്കാൻ പറ്റുന്ന ഒരു ഹൽവയാണിത്. ഇനി എങ്ങനെയാണ് ആപ്പിൾ ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

ആപ്പിൾ കൊണ്ട് കിടിലനൊരു ​ഹൽവ തയ്യാറാക്കിയാലോ. വളരെ രുചികരമായും എളുപ്പവും തയ്യാറാക്കാൻ പറ്റുന്ന ഒരു ഹൽവയാണിത്. ഇനി എങ്ങനെയാണ് ആപ്പിൾ ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ആപ്പിൾ                                    2 എണ്ണം
പഞ്ചസാര                                5 സ്‌പൂൺ
നെയ്യ്                                        4 സ്‌പൂൺ
കശുവണ്ടി പൊടിച്ചത്       2 സ്‌പൂൺ
ബദാം                                      2 സ്‌പൂൺ
കുങ്കുമപ്പൂവ്                       നിറത്തിനു ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ആപ്പിൾ കുരു കളഞ്ഞു ഗ്രേറ്റ് ചെയ്തെടുക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു ആപ്പിൾ ഗ്രേറ്റ് ചെയ്തത് ചേർത്ത് നന്നായി വഴറ്റി എടുക്കുക ആപ്പിൾ നന്നായി വെന്തു കഴിയുമ്പോൾ അതിലേക്കു പഞ്ചസാര ചേർക്കുക. പഞ്ചസാരയും അലിഞ്ഞു തുടങ്ങുമ്പോൾ കുങ്കുമപ്പൂവ് കൂടെ ചേർത്ത് നന്നായി അലിഞ്ഞു നെയ്യൊക്കെ തെളിഞ്ഞു വരുമ്പോൾ നെയ്യിൽ മൂപ്പിച്ച അണ്ടിപ്പരിപ്പ് , ബദാം , പിസ്താ ചേർത്ത് പാനിൽ നിന്ന് വിട്ടു വരുമ്പോൾ , ചൂട് മാറിയ ശേഷം കഴിക്കാവുന്നതാണ്.

വിഷു സ്പെഷ്യൽ; കണി തോരൻ തയ്യാറാക്കാം

തയ്യാറാക്കിയത്:
ആശ,
ബാം​ഗ്ലൂർ

PREV
click me!

Recommended Stories

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
പ്രമേഹമുള്ളവര്‍ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്