Latest Videos

തെങ്ങിൻ പൂക്കുല ലേഹ്യം വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

By Web TeamFirst Published Apr 16, 2021, 6:10 PM IST
Highlights

ഗർഭാശയ ശുദ്ധിയ്ക്കും പ്രസവശേഷം ഉണ്ടാകാനിടയുള്ള നടുവേദന ഇല്ലാതിരിക്കുന്നതിനും അമ്മയ്ക്ക് വേണ്ടത്ര പാൽ ഉണ്ടാക്കുവാനും തെങ്ങിന്പൂക്കുല ലേഹ്യം കഴിക്കുന്നത് ഉത്തമമാണ്. ഇനി എങ്ങനെയാണ് തെങ്ങിന്പൂക്കുല ലേഹ്യം വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നത് എന്ന് നോക്കാം.

പ്രസവ രക്ഷാ മരുന്നിൽ പ്രധാനിയായ തെങ്ങിന്പൂക്കുല ലേഹ്യം മറ്റ് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയ്ക്കും ഉത്തമ ഔഷധമാണ് എന്ന് എത്രപേർക്ക് അറിയാം.
 അതുകൊണ്ട് തന്നെ സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും തെങ്ങിൻ പൂക്കുല ലേഹ്യം ഉത്തമ ഔഷധം തന്നെയാണ്. ഗർഭാശയ ശുദ്ധിയ്ക്കും പ്രസവശേഷം ഉണ്ടാകാനിടയുള്ള നടുവേദന ഇല്ലാതിരിക്കുന്നതിനും അമ്മയ്ക്ക് വേണ്ടത്ര പാൽ ഉണ്ടാക്കുവാനും തെങ്ങിന്പൂക്കുല ലേഹ്യം കഴിക്കുന്നത് ഉത്തമമാണ്. ഇനി എങ്ങനെയാണ് തെങ്ങിന്പൂക്കുല ലേഹ്യം വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നത് എന്ന് നോക്കാം.

വേണ്ട ചേരുവകൾ...

തെങ്ങിൻ പൂക്കുല                                                         1 പിടി
നാളികേരം                                                                      2 എണ്ണം
 ശർക്കര                                                                            300 ​ഗ്രാം
നറുനെയ്യ്                                                                         ആവശ്യത്തിന്
അങ്ങാടി മരുന്ന് - ഉണക്കി വറുത്ത് പൊടിച്ചത്    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഉരുളിയിൽ മൂന്ന് ടീസ്പൂൺ നറുനെയ്യ് ചേർത്ത് നന്നായി ചൂടാക്കുക. നറുനെയ്യ് നന്നായി ചൂടായതിനു ശേഷം നേരത്തെ അരച്ചുവച്ചിരിക്കുന്ന തെങ്ങിൻപൂക്കുല കൂടെ ചേർത്ത് വഴറ്റുക. അല്പം വഴണ്ട തെങ്ങിൻപൂക്കുലയിലേക്ക് നേരത്തെ പൊടിച്ചു മാറ്റിയിരിക്കുന്ന അങ്ങാടിമരുന്ന് കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക. രണ്ടും നന്നായി യോജിച്ച തിനുശേഷം നേരത്തെ ഉരുക്കി മാറ്റി വച്ചിരിക്കുന്ന ശർക്കര പാനി കൂടെ ഇതിനൊപ്പം ചേർക്കുക. നന്നായി വഴന്ന്  വരുമ്പോൾ നാളികേരത്തിന് രണ്ടാം പാൽ കൂടെ ചേർക്കുക. അതും നന്നായി വഴന്നതിനു ശേഷം നാളികേരത്തിൻ്റെ ഒന്നാം പാൽ കൂടെ ചേർക്കുക. ഇത് ലേഹ്യ രൂപത്തിലാകും വരെ കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക. പാത്രത്തിന് അടി‌യിൽ പിടിക്കാതിരിക്കാൻ നറുനെയ്യ്ക്കൂടെ ഇടയ്ക്കിടെ ചേർത്ത് കൊടുക്കുക. ഇത് ലേഹ്യ പരുവത്തിൽ ആക്കുമ്പോൾ തീ നിർത്താം. 5-6 ദിവസം വരെ കേടുകൂടാതെ ഉപയോഗിക്കാം.

മുന്തിരി ഇരിപ്പുണ്ടോ...? സൂപ്പറൊരു അച്ചാർ തയ്യാറാക്കിയാലോ...?

click me!