ഇതാ ഒരു കിടിലൻ ഫ്രൂട്ട് സാലഡ്, ഉണ്ടാക്കിയാലോ...?

By Web TeamFirst Published Sep 29, 2020, 8:37 PM IST
Highlights

സ്വാദിഷ്ടവും ആരോഗ്യത്തിന് ഗുണകരവുമായ ഫ്രൂട്ട് സാലഡ് വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കാം...

ഫ്രൂട്ട് സാലഡ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ഒരു സ്പെഷ്യൽ ഫ്രൂട്ട് സാലഡ് ഉണ്ടാക്കിയാലോ... എങ്ങനെയാണെന്ന് നോക്കാം..

വേണ്ട ചേരുവകൾ...

പഴങ്ങൾ                  ആവശ്യത്തിന്
പഞ്ചസാര               3 ടേബിൾ സ്പൂൺ
പാൽ                         5 ടേബിൾ സ്പൂൺ
വാനില എസെൻസ്   1 ടീസ്പൂൺ
ഐസ്ക്രീം               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം പഴങ്ങൾ എല്ലാം മുറിച്ച് അതിലേക്ക് പാൽ, പഞ്ചസാര, വാനില എസെൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റാവാൻ ഫ്രിഡ്ജിൽ 15 മിനിറ്റ് വയ്ക്കുക. ആ സമയം കൊണ്ട് പൈനാപ്പിൾ ജ്യൂസ് അല്ലെങ്കിൽ മാമ്പഴ ജ്യൂസ് തയ്യാറാക്കി തണുക്കാൻ വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസിൽ പഴങ്ങൾ, ഐസ്ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുത്താൽ ഹോം മെയ്ഡ് ഫ്രൂട്ട് സാലഡ് റെഡിയായി...

ഗോതമ്പ് അട ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ...

click me!