തക്കാളി സൂപ്പ് ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ

By Web TeamFirst Published Nov 19, 2020, 8:26 AM IST
Highlights

തക്കാളി വെറുതെ കഴിക്കാനും നമ്മുക്ക് എല്ലാവർക്കും ഇഷ്ടമാണ്. വെറുതെ കഴിക്കാതെ സൂപ്പാക്കി കഴിച്ചാലോ.... തക്കാളി സൂപ്പ് ഇനി മുതൽ ഈ രീതിയിലൊന്ന് തയ്യാറാക്കി നോക്കൂ...

തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയമിന്‍ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. 

കറികളില്‍ രുചിയുടെ വകഭേദങ്ങള്‍ ഉണ്ടാക്കാന്‍ തക്കാളിക്ക് കഴിയുന്നു എന്നത് ഇവയെ ദൈനംദിന പാചകത്തിന് ഏറെ പ്രിയങ്കരമായ ഒരു പച്ചക്കറിയാക്കി മാറ്റുന്നു. തക്കാളി വെറുതെ കഴിക്കാനും നമ്മുക്ക് എല്ലാവർക്കും ഇഷ്ടമാണ്. വെറുതെ കഴിക്കാതെ സൂപ്പാക്കി കഴിച്ചാലോ.... തക്കാളി സൂപ്പ് ഇനി മുതൽ ഈ രീതിയിലൊന്ന് തയ്യാറാക്കി നോക്കൂ...

തക്കാളി സൂപ്പ് /Tomato Soup...

വേണ്ട ചേരുവകൾ...

പഴുത്ത തക്കാളി         3 എണ്ണം
ബട്ടർ                             2 ടീസ്പൂൺ 
ടൊമാറ്റോ കെച്ചപ്പ്     2 ടേബിൾസ്പൂൺ 
പഞ്ചസാര                     1 /2 ടീസ്പൂൺ 
കുരുമുളക് പൊടി     1 /2 ടേബിൾസ്പൂൺ 
കോൺ ഫ്ലോർ              2 ടീസ്പൂൺ
ബ്രെഡ് ക്രമ്പ്സ്              3 ബ്രെഡിന്റെത്
മല്ലിയില                     അലങ്കരിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ച് മൂന്ന് കപ്പ് വെള്ളത്തിൽ വേവിക്കുക. തക്കാളി തണുത്ത ശേഷം മിക്സിയിൽ ഒന്ന് അടിച്ചു , അരിച്ചെടുക്കുക.

ശേഷം ഒരു പാനിൽ ബട്ടർ ചേർക്കുക. അതിലേക്ക് കോൺ ഫ്ലോർ ചേർത്ത് മൂപ്പിച്ചെടുക്കുക. അരിച്ചെടുത്ത തക്കാളി പൾപ്പ് ഇതിലേക്ക് ചേർക്കുക. ശേഷം ഇതിലേക്ക് കെച്ചപ്, പഞ്ചസാര, കുരുമുളക് പൊടി എന്നിവ ചേർക്കുക. 

തക്കാളി കുറുകി വരുമ്പോൾ ഓഫ് ചെയ്യുക. ഇതിൽ ബ്രെഡ് ക്രമ്പ്സ്, മല്ലിയില എന്നിവ ചേർത്ത് വിളമ്പുക...

വീട്ടിൽ കാരറ്റ് ഉണ്ടാകുമല്ലോ, കിടിലനൊരു ലഡു ഉണ്ടാക്കിയാലോ..

click me!