മത്സ്യത്തിലൂടെ കൊവിഡ് വരില്ലെന്ന് ശ്രീലങ്കന്‍ മുന്‍മന്ത്രി; തെളിവിനായി പച്ചമീന്‍ വിഴുങ്ങി!

By Web TeamFirst Published Nov 18, 2020, 10:37 AM IST
Highlights

പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ നടത്തിയ ഒരു വാർത്താസമ്മേളനത്തിനിടയിലാണ് ദിലീപ് പച്ച മീന്‍ കഴിച്ചത്. 

മത്സ്യത്തിൽ നിന്നും കൊറോണ വൈറസ് പകരുമെന്ന ഭീതി അകറ്റാൻ പച്ചമീൻ കഴിച്ച് ശ്രീലങ്കൻ മുൻമന്ത്രി. ശ്രീലങ്കൻ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി ദിലീപ് വെഡ്ഢറച്ചിയാണ് വാർത്താസമ്മേളനത്തിനിടെ പച്ചമീൻ കഴിച്ചത്. പച്ചയ്ക്ക് മീൻ കഴിക്കുന്ന ദിലീപിന്‍റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ നടത്തിയ ഒരു വാർത്താസമ്മേളനത്തിനിടയിലാണ് ദിലീപ് പച്ച മീന്‍ കഴിച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ മത്സ്യവിപണിയിൽ വൻ ഇടിവ് വന്നിരുന്നു. ഇത് മത്സ്യത്തൊഴിലാളികളെ ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച് സമൂഹത്തെ അറിയിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

 

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്കയിലെ പ്രധാന മത്സ്യമാർക്കറ്റ് അടച്ചിരുന്നു. മത്സ്യവ്യാപാരികളില്‍ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഇത്.

🐟 🍣 Former Fisheries Minister eats raw fish in a bid to urge the public to purchase fish without fear of COVID-19 transmission. pic.twitter.com/0s9JBWcpRM

— Dasuni Athauda (@AthaudaDasuni)

 

Also Read: രുചിയും മണവും നഷ്ടപ്പെട്ടു; സവാളയും വെളുത്തുള്ളിയും പച്ചയ്ക്ക് കഴിക്കുന്ന യുവാവ്; വീഡിയോ വൈറല്‍...

click me!