നല്ല മൊരിഞ്ഞ ഉള്ളി വട ഉണ്ടാക്കിയാലോ...?

Web Desk   | Asianet News
Published : Feb 13, 2021, 05:08 PM IST
നല്ല മൊരിഞ്ഞ ഉള്ളി വട ഉണ്ടാക്കിയാലോ...?

Synopsis

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് ഉള്ളി വട.  എങ്ങനെയാണ് ഉള്ളി വട തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...  

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് ഉള്ളി വട. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. എങ്ങനെയാണ് ഉള്ളി വട തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

കടലമാവ്                      2 കപ്പ്
സവാള                            4 എണ്ണം
പച്ചമുളക്                       3 എണ്ണം
ഇഞ്ചി അരിഞ്ഞത്      1 ടീ സ്പൂൺ
കുരുമുളക് പൊടി       1/2 ടീസ്പൂൺ
മുളക് പൊടി                1/2 ടീസ്പൂൺ
കായ പൊടി                 2 നുള്ള്
ഉപ്പ്                                പാകത്തിന്
എണ്ണ                        വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പു കൂടി ചേര്‍ത്ത് കൈ കൊണ്ട് നല്ല പോലെ കുഴച്ച് വയ്ക്കുക. (ഇത് 30 മിനിറ്റ് നേരത്തേയ്ക്ക് മാറ്റി വയ്ക്കുക). കടല മാവ്, പാകത്തിനു ഉപ്പ്, മുളക് പൊടി, കുരുമുളക് പൊടി, കായ പൊടി എന്നിവ ചേർത്ത് ഇഡ്ഡലി മാവിന്റെ പരുത്തിൽ കലക്കി വയ്ക്കുക. നേരത്തെ മിക്സ് ചെയ്ത വച്ച ഉള്ളിയുടെ മിശ്രിതം കലക്കിയ മാവിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ മാവ് സ്പൂൺ കൊണ്ടോ കൈ കൊണ്ടോ ഒഴിക്കുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക. ശേഷം ചൂടോടെ കട്ടൻ ചായയുടെ കൂടെ കഴിക്കുക...

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...