'വെജിറ്റബിള്‍ പിസ' വീട്ടിൽ തന്നെ തയ്യാറാക്കാം

By Web TeamFirst Published Aug 5, 2020, 10:11 AM IST
Highlights

കിടിലൻ 'വെജിറ്റബിള്‍ പിസ' ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാം. എങ്ങനെയാണെന്നല്ലേ...?

കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള വിഭവമാണ് പിസ. കിടിലൻ 'വെജിറ്റബിള്‍ പിസ' ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാം. എങ്ങനെയാണെന്നല്ലേ...?

വേണ്ട ചേരുവകൾ...

പിസ ബേസ്                        2 എണ്ണം
ഗരം മസാല പൊടി        1 ടീസ്പൂണ്‍
വെളുത്തുളളി ചതച്ചത്    1 1/2 ടീസ്പൂണ്‍
ലെമണ്‍ ജ്യൂസ്                 3 ടീസ്പൂണ്‍
ചാറ്റ് മസാല പൗഡര്‍        1/2 ടീസ്പൂണ്‍
ഒലിവ് ഓയില്‍                 1 ടീസ്പൂണ്‍
ഗ്രേറ്റ് ചെയ്ത ചീസ്                 1 കപ്പ്
പിസ സോസ്                        1 കപ്പ്

ചെറുതായി അരിഞ്ഞ പച്ചക്കറികള്‍...

കോളിഫ്ലവര്‍          2 കപ്പ്
ഉള്ളി                         1/2 കപ്പ്
കാപ്സിക്കം                1/2 കപ്പ്
തക്കാളി                     2 എണ്ണം
ബ്രോക്കോളി           1/2 കപ്പ്
കാരറ്റ്                          1/2 കപ്പ്

തയ്യാറാക്കുന്ന വിധം...

പിസ സോസ്, ഗരം മസാല, ചാറ്റ് മസാല പൗഡര്‍ ,മഞ്ഞള്‍പ്പൊടി, വെളുത്തുളളി ചതച്ചത് ,ലെമണ്‍ ജ്യുസ് എന്നിവ നന്നായി മിക്സ് ചെയ്യണം. 

ശേഷം ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് കോളിഫ്ലവര്‍ ,ബ്രോക്കോളി ,കാരറ്റ് ,ഉളളി എന്നിവ ചെറുതീയില്‍ വഴറ്റിയെടുക്കാം. പച്ചക്കറികള്‍ അധികം വേവരുത്.

തയ്യാറാക്കി വച്ചിരിക്കുന്ന സോസ് മിക്സ്ച്ചര്‍ പിസ ബേസിന് മുകളില്‍ സ്പ്രെഡ് ചെയ്തതു ശേഷം കുറച്ച് ടോപ്പിങിനായി മാറ്റി വയ്ക്കുക

ശേഷം പിസ് ബേസിനുമുകളില്‍ വഴറ്റിയെ പച്ചക്കറികളും തക്കാളിയും സ്പ്രെഡ് ചെയ്ത ശേഷം അതിനു മുകളില്‍ മാറ്റിവച്ചിരിക്കുന്ന സോസ് കൂടെ ചേര്‍ക്കണം. അതിനു ശേഷം പിസ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നവരെ ബേക്ക് ചെയ്തെടുത്താല്‍ വെജിറ്റബിള്‍ പിസ റെഡിയായി...

ചൂട് 'ഉള്ളി വട' കഴിക്കാന്‍ തോന്നുന്നുണ്ടോ, ഉണ്ടാക്കി നോക്കിയാലോ...
 

click me!