ചായയോടൊപ്പം കഴിക്കാന്‍ പറ്റിയ ഒരു നാല് മണി പലഹാരമാണ്  'ഉള്ളി വട'. എങ്ങനെയാണ് ഉള്ളി വട തയ്യാറാക്കുന്നതെന്ന് നോക്കാം... 

വെെകുന്നേരം ചായയുടെ കൂടെ എന്തെങ്കിലും ഒരു പലഹാരം ഉണ്ടെങ്കില്‍ നമ്മുക്ക് കൂടുതല്‍ സന്തോഷമാകും. ചായയുടെ കൂടെ കൂടുതല്‍ പേരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് വട. ചായയോടൊപ്പം കഴിക്കാന്‍ പറ്റിയ ഒരു നാല് മണി പലഹാരമാണ് 'ഉള്ളി വട'. എങ്ങനെയാണ് ഉള്ളി വട തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍...

കടലമാവ് രണ്ട് കപ്പ്
അരിപ്പൊടി 2 ടേബിള്‍ സ്പൂണ്‍
സവാള 3 എണ്ണം
ഇഞ്ചി 2 കഷ്ണം
പച്ചമുളക് 4 എണ്ണം
കറിവേപ്പില ആവശ്യത്തിന്
വെള്ളം 1 കപ്പ്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക. ഇതിലേക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ച ശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

മാസ്ക് നാനും കൊവി‍ഡ് കറിയും; നെറ്റി ചുളിക്കേണ്ട; ഈ ഹോട്ടലിൽ വന്നാൽ ഇവ കഴിച്ച് മടങ്ങാം; വ്യത്യസ്തമായ ബോധവത്കരണം

തയ്യാറാക്കിയത്,
ഗീതാ കുമാരി,
തിരുവനന്തപുരം