കിടിലൻ 'ബീറ്റ്റൂട്ട് ഹൽവ' തയ്യാറാക്കാം

By Web TeamFirst Published Jun 11, 2019, 4:52 PM IST
Highlights

ബീറ്റ്റൂട്ട് കൊണ്ട് കറികളും അച്ചാറുമാണല്ലോ നമ്മൾ സ്ഥിരമായി ഉണ്ടാക്കാറുള്ളത്. എങ്കിൽ ഇനി മുതൽ ബീറ്റ്റൂട്ട് കൊണ്ട് ഹൽവയും തയ്യാറാക്കാം. വളരെ രുചിയേറിയതും എളുപ്പവും തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീറ്റ്റൂട്ട് ഹൽവ. രുചികരമായ ബീറ്റ്റൂട്ട് ഹൽവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

വേണ്ട ചേരുവകള്‍...

ബീറ്റ് റൂട്ട്                                   250 ഗ്രാം
പഞ്ചസാര                                  1 കപ്പ്
മൈദ                                     2 ടേബിള്‍സ്പൂണ്‍
പാല്‍                                         2 കപ്പ്
അണ്ടിപ്പരിപ്പ്                            15 എണ്ണം
നെയ്യ്                                   3 ടേബിള്‍സ്പൂണ്‍
ഏലയ്ക്ക                             1 ടീസ്പൂണ്‍
ബദാം                                    4 എണ്ണം
ഉണക്ക മുന്തിരി                 6 എണ്ണം

തയ്യാറാക്കുന്ന വിധം...

ഒരു പാത്രത്തില്‍ മൈദയും പാലും ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് ചീകിവച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് പഞ്ചസാരയും ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. ഇളക്ക‌ുമ്പോള്‍ കുറേശ്ശെയായി നെയ്യ് ഒഴിച്ചുകൊണ്ടിരിക്കണം.

ഇതിലേക്ക് ചെറുതായി നുറുക്കി നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും ഏലയ്ക്കാ പൊടിച്ചതും ചേര്‍ക്കണം. പാകമായാല്‍ മിശ്രിതം നെയ്യ് പുരട്ടിയ പാത്രത്തില്‍ ഒഴിക്കുക. തണുത്ത് കഴിഞ്ഞാല്‍ മുറിച്ച് കഴിക്കാം.

ബീറ്റ് റൂട്ട് ഹൽവ തയ്യാറായി...

തയ്യാറാക്കിയത്:

മായ വിനോദ്
തിരുവനന്തപുരം 

click me!