അടിപൊളി ‌'ചക്ക അട' തയ്യാറാക്കാം

By Web TeamFirst Published Jun 1, 2019, 8:54 AM IST
Highlights

ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്നതും രുചികരവുമായ വിഭവമാണ് ചക്ക അട. കിടിലൻ ചക്ക അട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ...

ചക്കവരട്ടിയത്                                 3 കപ്പ്‌

ശർക്കരപ്പാനി                                  1 1/2 കപ്പ്‌

അരിപ്പൊടി (വറുക്കാത്തത് )         3 കപ്പ്‌

ഏലയ്ക്ക പൊടിച്ചത്                     1/2 സ്പൂണ്‍

ജീരകം പൊടിച്ചത്                        1/2 സ്പൂണ്‍

ചുക്ക് പൊടിച്ചത്                             1/4 സ്പൂണ്‍

ഈ ചേരുവകളെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക

മാവ് ഇലയിൽ പൊതിയാൻ പറ്റുന്ന പാകത്തിലായിരിക്കണം

രുചിച്ചു നോക്കി മധുരമോ മറ്റോ ചേർക്കണമെങ്കിൽ വീണ്ടും ചേർക്കാം

ഇനി  വാഴ ഇലയിലോ , വട്ടയിലയിലോ പൊതിഞ്ഞെടുത്തു ആവിയിൽ വേവിച്ചെടുക്കുക
-------------------------------------------------------------------------------------------
വാഴയില വെയിലത്തിട്ടോ തിളച്ച വെള്ളത്തിലിട്ടോ വാട്ടിയിട്ടെ പൊതിയാവൂ ഇല്ലെങ്കിൽ പൊട്ടിപ്പോകും

(1 1/2 സ്പൂണ്‍ മാവിൽ കൂടുതൽ ഇലയിൽ വയ്ക്കരുത്.  ചിലപ്പോൾ ഉള്ളു വെന്തില്ലെന്നിരിക്കും). 

തയ്യാറാക്കിയത് ;

ദിവ്യ ​ഗോപിനാഥ് 
കൊല്ലം

click me!