ചോക്ലേറ്റ് മിൽക്ക് ഷേക്ക് എളുപ്പം തയ്യാറാക്കാം

By Web TeamFirst Published May 31, 2019, 9:01 AM IST
Highlights

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതും വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതുമായ ഷേക്കുകളിലൊന്നാണ് ചോക്ലേറ്റ് മിൽക്ക് ഷേക്ക്. രുചികരമായ ചോക്ലേറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

തിളപ്പിച്ചാറിയ പാൽ                        ഒരു ഗ്ലാസ്

കൊക്കോ പൗഡർ                           ഒരു ടീസ്പൂൺ

പഞ്ചസാര                                          രണ്ട് ടീസ്പൂൺ 

വനില ഐസ്ക്രീം                           ഒരു സ്കൂപ്പ്

ഐസ് ക്യൂബ്                                   ആറ് എണ്ണം

തയ്യാറാക്കുന്ന വിധം...

∙ചേരുവകൾ എല്ലാം കൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

∙അൽപം കൊക്കോ പൗഡർ പാലിൽ മിക്സ് ചെയ്ത് അയഞ്ഞ രൂപത്തിലാക്കി സർവിങ് ഗ്ലാസിന്റെ ഉള്ളിൽ ചെറുതായി തൂവുക.

അടിച്ചെടുത്ത പാൽ സർവിങ് ഗ്ലാസിലേക്ക് ഒഴിക്കുക.

 ഒരു സ്കൂപ് ചോക്ലേറ്റ് അല്ലെങ്കിൽ വനില ഐസ്ക്രീം  ഇതിനു മേലേക്ക് ഇടാം.

എത്ര തരം പരീക്ഷണങ്ങൾ വേണമെങ്കിലും മിൽക്ക് ഷേക്കിൽ നടത്താം.

 ചോക്ലേറ്റ് പൗഡർ ഇല്ലെങ്കിൽ വിഷമിക്കേണ്ട. പകരം ചോക്കോ ബാർ ഉപയോഗിക്കാം.

  അടിച്ചെടുത്ത് സർവിങ് ഗ്ലാസിൽ ഒഴിച്ച് അതിനു മേൽ വിപ് ക്രീം വച്ചാലും മതി. 

ഒരു സ്കൂപ്പ് കൂടി വച്ചാൽ ചിലപ്പോൾ തണുപ്പു കൂടും. കശുവണ്ടി, ബദാം എന്നിവയൊക്കെ ചേർത്താൽ രുചി കൂടും.

ചോക്ലേറ്റ് മിൽക്ക് ഷേക്ക് തയ്യാറായി...

തയ്യാറാക്കിയത്:

മായ ദേവി. എസ്
കൊച്ചി

click me!