'ചോക്ലേറ്റ് സ്‌പ്രെഡ്' വീട്ടിൽ തയ്യാറാക്കാം

Published : Jun 26, 2019, 04:46 PM ISTUpdated : Jun 26, 2019, 05:13 PM IST
'ചോക്ലേറ്റ് സ്‌പ്രെഡ്' വീട്ടിൽ തയ്യാറാക്കാം

Synopsis

ചോക്ലേറ്റ് സ്‌പ്രെഡ് ഇഷ്‌ടമില്ലാത്ത കുട്ടികളുണ്ടാകില്ല. വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാവുന്ന ഒന്നാണ് ചോക്ലേറ്റ് സ്‌പ്രെഡ്. ഹോം മെയ്ഡ് ചോക്ലേറ്റ് സ്‌പ്രെഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

വെള്ളം                                1/4 കപ്പ് 
പഞ്ചസാര                           100 ​ഗ്രാം
വെണ്ണ                                2 ടീ സ്പൂൺ 
കൊക്കോ പൗഡർ          2 ടേബിൾ സ്പൂൺ 
ഫ്രഷ് ക്രീം                            200 എംഎൽ
dark chocolate                      300 ഗ്രാം 
നട്സ് ഗ്രേറ്റഡ്                    2 ടീസ്പൂൺ to 50 ഗ്രാം 

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ വെള്ളവും പഞ്ചസാരയും തിളപ്പിക്കാൻ വയ്ക്കുക.

ശേഷം തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ച് വച്ച് കൊക്കോ പൗഡർ മിക്സ്‌ ചെയ്യുക. 

 തീ ഓഫ് ചെയ്തു ഗ്രേറ്റഡ് ചോക്ലേറ്റ് ചേർത്ത് ഇളക്കുക. കൂടെ ബട്ടറും കുറച്ച് കൂടി കട്ടി കുറച്ച് എടുക്കാൻ ക്രീം ചൂടാക്കി അതിലേക്ക് ചേർക്കാം. 

ചോക്ലേറ്റ് സ്‌പ്രെഡ് തയ്യാറായി....

തയ്യാറാക്കിയത്: നിഷാ സുധീഷ്

PREV
click me!

Recommended Stories

2025 ൽ ട്രെൻഡായ ആരോഗ്യകരമായ 5 ഭക്ഷണ, പോഷകാഹാര രീതികൾ ഇതാണ്
നാല്പത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ 4 ഭക്ഷണങ്ങൾ