രുചികരമായ ദോശ പിസ്സ തയ്യാറാക്കാം

By Neenu SamsonFirst Published Mar 7, 2019, 5:03 PM IST
Highlights

ബ്രേക്ക് ഫാസ്റ്റിലെ പ്രധാനിയാണല്ലോ ദോശ. ദോശ കൊണ്ട് പല പരീക്ഷണങ്ങളും നടത്താറുണ്ടാകും. ദോശ കൊണ്ട് പിസ്സ ഉണ്ടാക്കിയിട്ടുണ്ടോ. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ദോശ പിസ്സ. നല്ല അടിപൊളി ദോശ പിസ്സ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ...

ദോശ മാവ്                                 ആവശ്യത്തിന്
ക്യാപ്സിക്കം                                1 കപ്പ്( ചെറുതായി അരിഞ്ഞത്)
ക്യാരറ്റ്                                        1 കപ്പ്
സ്പ്രിങ് ഒണിയൻ‌                    1 കപ്പ്
ബീൻസ്                                      1 കപ്പ്
കാബ്ബേജ്                                      1 കപ്പ്
സവാള                                        ‌ 1 കപ്പ്
മൊസാറില്ല ചീസ്                    ആവശ്യത്തിന്
പച്ചമുളക്                                    1 എണ്ണം
മുട്ട                                                 1 എണ്ണം
തക്കാളി സോസ്                      ആവശ്യത്തിന്

ആദ്യം മുട്ട, ഉപ്പ്, കുരുമുളക് എന്നിവ ഒരുമിച്ച് നന്നായി അടിച്ചെടുക്കുക.

ഇനി ദോശ പിസ്സ തയ്യാറാക്കാം...

ദോശ കല്ല് ചൂടാകുമ്പോൾ ദോശ മാവ് ഒഴിച്ച് കൊടുക്കണം. 

ദോശ മാവ് ഒഴിച്ച ശേഷം അതിന്റെ മുകളിൽ അടിച്ച് വച്ചിരിക്കുന്ന മുട്ട ഒഴിച്ച് പരത്തി കൊടുക്കണം. 

ഇനി ചെറുതായി അരിഞ്ഞ പച്ചക്കറികളും പച്ചമുളകുമിട്ട് കൊടുക്കുക.

 ഇനി മൊസാറില്ല ചീസുമിട്ട് കൊടുത്ത് അടച്ചു വച്ച് വേവിക്കുക.

നന്നായി വെന്ത് കഴിയുമ്പോൾ അവസാനം മുകളിൽ തക്കാളി സോസ് ചേർത്ത് കൊടുക്കാം.

രുചികരമായ ദോശ പിസ്സ തയ്യാറായി... 

 

click me!