അടിപൊളി എഗ്ഗ്​ ചില്ലി തയ്യാറാക്കാം

By Neenu SamsonFirst Published May 4, 2019, 9:28 AM IST
Highlights

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് എഗ്ഗ്​ ചില്ലി. രുചികരമായ എഗ്ഗ്​ ചില്ലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
 

വേണ്ട ചേരുവകൾ...

മുട്ട പുഴുങ്ങിയത്                      4 എണ്ണം

മാവ് തയ്യാറാക്കാൻ :

മൈദാ                                      രണ്ട് ടേബിൾസ്പൂൺ 
കോൺ ഫ്ലോർ                          ഒരു ടേബിൾസ്പൂൺ
ഉപ്പ്                                             ആവശ്യത്തിന്
മുളക് പൊടി                             അര ടേബിൾസ്പൂൺ
ടൊമാറ്റോ സോസ്                     അര ടീസ്പൂൺ 
സോയ സോസ്                          അര ടീസ്പൂൺ

എല്ലാം കൂടി നന്നായി യോജിപ്പിച്ചെടുക്കാം. വെള്ളവും ചേർക്കാം. ഒത്തിരി അയഞ്ഞ് പോകരുത്. 

എള്ളെണ്ണ                                    ആവശ്യത്തിന്
ഇഞ്ചി                                       അര ടേബിൾസ്പൂൺ
വെളുത്തുള്ളി                           അര ടേബിൾസ്പൂൺ
സവാള                                            ഒരണ്ണം
ക്യാപ്സിക്കം                                    ഒരണ്ണം 
വിനാഗിരി                                 കാൽ ടീസ്പൂൺ 
പച്ചമുളക്                                      രണ്ടെണ്ണം 
സോയ സോസ്                         അര ടേബിൾസ്പൂൺ 
ടൊമാറ്റോ സോസ്                      ഒരു ടേബിൾസ്പൂൺ

മുട്ട പുഴുങ്ങിയത് നാലായി മുറിക്കണം. ഇനി അത് മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കണം. 

ഇനി ഒരു പാനിൽ എള്ളെണ്ണ ചുടാക്കാം. ഇനി ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. 

ഇനി സവാള ചെറുതായി  അരിഞ്ഞത് ചേർക്കാം. നന്നായി വഴറ്റുക , പച്ചമുളകും ചേർക്കാം. 

ഇനി  സോസുകളും വിനാഗിരിയും ചേർക്കാം. 

അര കപ്പ് വെള്ളം ഒരു സ്പൂൺ കോൺഫ്‌ളോറിൽ കലക്കി  ചേർക്കാം. കുറുകി തുടങ്ങിയാൽ മുട്ട ചേർക്കാം.

 മുട്ട ഉടയാതെ ഇളക്കി യോജിപ്പിച്ചെടുക്കാം.

രുചികരമായ എ​ഗ് ചില്ലി തയ്യാറായി...


 

click me!