നെയ്‌ച്ചോറ്‌ വളരെ എളുപ്പം തയ്യാറാക്കാം

Published : Oct 17, 2019, 01:02 PM ISTUpdated : Oct 17, 2019, 01:06 PM IST
നെയ്‌ച്ചോറ്‌ വളരെ എളുപ്പം തയ്യാറാക്കാം

Synopsis

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് നെയ്‌ച്ചോറ്‌. രുചികരമായി നെയ്ച്ചോറ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ:

ബസുമതി അരി                                     4 കപ്പ്
സവാള ‌                                                   2 എണ്ണം
കശുവണ്ടി                                             10 എണ്ണം
നെയ്യ്                                                      3 ടീസ്പൂൺ
ഉണക്കമുന്തിരി                                    15 എണ്ണം
ഏലയ്ക്ക                                                4 എണ്ണം
ഗ്രാമ്പു                                                     6 എണ്ണം
കറുവപ്പട്ട ‌                                              1 കഷ്ണം
ഉപ്പ്                                                      ആവശ്യത്തിന്
വെള്ളം                                              ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം അരി കഴുകി 20 മിനിറ്റ് കുതിർത്തു വയ്ക്കണം.

സവാള അരിഞ്ഞു നെയ്യിൽ വഴറ്റണം, അതിലേക്കു കശുവണ്ടി, മുന്തിരി, ഏലയ്ക്ക, ഗ്രാമ്പു, പട്ട എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കണം.

ശേഷം 6 കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കണം.

അതിലേക്കു അരി ഇടണം. ഒരു 5 മിനിറ്റ് തിളച്ച ശേഷം തീ കുറച്ചു പാത്രം നന്നായി മൂടി 20 മിനിറ്റ് വേവിക്കണം.

നെയ്‌ച്ചോറ്‌ തയ്യാറായി...

തയ്യാറാക്കിയത്; 
അഞ്ചു. എസ്
തിരുവനന്തപുരം 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍