ഓണസദ്യയ്ക്ക് അടിപൊളി മാമ്പഴ പുളിശേരി തയ്യാറാക്കാം

By Web TeamFirst Published Sep 3, 2019, 10:39 AM IST
Highlights

ഓണസദ്യയിൽ ഏറ്റവും പ്രധാന വിഭവമാണല്ലോ മാമ്പഴ പുളിശേരി. ഈ ഓണത്തിന് തയ്യാറാക്കാം അടിപൊളി മാമ്പഴ പുളിശേരി. 

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

മാങ്ങ                       6 എണ്ണം (പഴുത്തത്)
തേങ്ങ                     1 കപ്പ്
തൈര്                     1 പാക്കറ്റ്
പച്ചമുളക്               5 എണ്ണം
വെളുത്തുളളി       6 അല്ലി
ചെറിയ ഉളളി        3 അല്ലി
ഇഞ്ചി                    ചെറിയ കഷ്ണം
കുരുമുളക്             10 എണ്ണം
ചെറിയ ജീരകം    1 ടിസ്പൂണ്‍
മഞ്ഞള്‍പൊടി      1 ടിസ്പൂണ്‍
മുളക്പൊടി          1/2 ടിസ്പൂണ്‍
ഉപ്പ്                         ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മാങ്ങ തൊലി കളഞ്ഞ് മഞ്ഞള്‍ പൊടി ,മുളക് പൊടി ,പച്ചമുളക് എല്ലാം ചേര്‍ത്ത് കുറച്ച് വെളളത്തില്‍ വേവിക്കുക.

 ശേഷം ഈ സമയം കൊണ്ട്‌ തേങ്ങ, കുരുമുളക്, ജീരകം, ചെറിയ ഉളളി , വെളുത്തുളളി , ഇഞ്ചി എല്ലാം ചേര്‍ത്ത് നല്ലത് പോലെ അരച്ചെടുക്കുക.

വെന്ത് വരുന്ന മാങ്ങയിലേക്ക് നാളികേരം അരച്ചതും, ഉപ്പും കൂടി ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ തൈര് ചേര്‍ത്ത് ഇളക്കി ഇറക്കി വയ്ക്കുക.

പാനില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക്, ഉലുവ, ഉണക്കമുളക്, കറിവേപ്പില കൂടി ചേര്‍ത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കണം. സ്വാദൂറും മാമ്പഴ പുളിശേരി തയ്യാറായി....

തയ്യാറാക്കിയത്:

അനുശ്രീ ആനന്ദ്
തിരുവനന്തപുരം 

click me!