ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്; സോഫ്റ്റ് പാലക് ചപ്പാത്തി തയ്യാറാക്കാം

By Neenu SamsonFirst Published Apr 16, 2019, 9:12 AM IST
Highlights

പോഷകസമ്പന്നമായ ഇലക്കറികളിലൊന്നാണ് പാലക് ചീര. പാലക് ചീര കൊണ്ട് അടിപൊളി ചപ്പാത്തി തയ്യാറാക്കിയാലോ. വളരെ ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റാണ് പാലക് ചപ്പാത്തി. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ആട്ട പൊടി                 ‌   3 കപ്പ്
പാലക് ചീര                   ഒരു കപ്പ്( പൊടിയായി അരിഞ്ഞത്)
ഉപ്പ്                                   കാൽ ടീസ്പൂൺ
നെയ്യ്                               ഒരു ടേബിൾസ്‌പൂൺ
വെള്ളം                          ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആട്ട പൊടിയിൽ ചീര ചേർത്ത് മിക്സ് ചെയ്യണം. ശേഷം ചപ്പാത്തിക്ക് കുഴയ്ക്കുമ്പോൾ വെള്ളം അല്പം അല്പമായി ചേർത്ത് വേണം കുഴയ്ക്കാൻ. ശേഷം ഉരുളകൾ ആക്കി പരത്തി ചുട്ടെടുക്കാം.(നെയ്യ് പുരട്ടി ഉണ്ടാക്കുന്നത് ചപ്പാത്തിയുടെ രുചി കൂട്ടാൻ സഹായിക്കും. വേണമെങ്കിൽ നെയ്യ് ചേർത്ത് ആദ്യം മിക്സ് ചെയ്യാം. അല്ലെങ്കിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ നെയ്യ് പുരട്ടിയാലും മതിയാകും.ആട്ട കൊണ്ട് മാത്രമുള്ള ചപ്പാത്തിയെക്കാളും രുചികരമായ ചപ്പാത്തി ആണിത്.. ഏറെ ഗുണവും...).

click me!