
വേണ്ട ചേരുവകൾ...
പാസ്ത 2 കപ്പ്
ശർക്കര പാനി ആവശ്യത്തിന്
തേങ്ങയുടെ ഒന്നാം പാൽ രണ്ട് കപ്പ്
തേങ്ങയുടെ രണ്ടാം പാൽ 1 കപ്പ്
നെയ്യ് ആവശ്യത്തിന്
അണ്ടിപ്പരിപ്പ് ആവശ്യത്തിന്
മുന്തിരി ആവശ്യത്തിന്
തേങ്ങാ കൊത്ത് ആവശ്യത്തിന്
ചുക്ക് പൊടി 1 ടീസ്പൂൺ
ഏലയ്ക്ക പൊടി 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
പാസ്ത ഉപ്പില്ലാതെ വേവിച്ചെടുക്കണം. നല്ല പോലെ വെന്തു ഉടയണം. ഒട്ടിപിടിക്കാതിരിക്കാൻ വെള്ളത്തിൽ നെയ്യ് ചേർക്കാം.
വെന്ത ശേഷം വെള്ളം ഊറ്റി കളയാം. ഇനി ഇത് ഉരുളിയിലേക്ക് മാറ്റാം.
രണ്ടാം പാലും ശർക്കര പാനിയും ചേർക്കാം. നല്ല പോലെ ഇളക്കി കുറുക്കി എടുക്കണം. ഏലയ്ക്ക പൊടിയും ചുക്ക് പൊടിയും ചേർത്ത് കൊടുക്കണം.
പാസ്തയിൽ ശർക്കരയുടെ മധുരം പിടിക്കുന്ന വരെ ഇളക്കി കൊണ്ടേയിരിക്കണം. അവസാനം തീ ഓഫ് ചെയ്തിട്ടു ഒന്നാം പാൽ ചേർത്ത് കൊടുക്കാം.
അണ്ടിപരിപ്പും മുന്തിരിയും തേങ്ങാ കൊത്തും നെയ്യിൽ മൂപ്പിച്ചു ചേർക്കാം.
രുചികരമായ പാസ്ത ശർക്കര പായസം തയ്യാറായി...