റവ ഇഡ്ഢലി തയ്യാറാക്കാം

By Web TeamFirst Published May 17, 2019, 4:48 PM IST
Highlights

റവ കൊണ്ട് ഉപ്പ് മാവ്, ദോശ, കേസരി, റവ കഞ്ഞി, പായസം പോലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. റവ കൊണ്ട് രുചികരമായ ഇഡ്ഢലി ഉണ്ടാക്കിയിട്ടുണ്ടോ. ബ്രേക്ക്ഫാസ്റ്റായി കഴിക്കാവുന്ന വിഭവമാണ് റവ ഇഡ്ഢലി. രുചികരമായ റവ ഇഡ്ഢലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

വേണ്ട ചേരുവകൾ...

റവ വറുത്തത്                                                                   1 കപ്പ്
പുളിയില്ലാത്ത തൈര്                                                     1 കപ്പ്
സവാള പൊടിയായി അരിഞ്ഞത്                               1 കപ്പ്
കാരറ്റ് പൊടിയായി അരിഞ്ഞത്                                 1 കപ്പ്
പച്ചമുളക്                                                                          1 എണ്ണം
ഉപ്പ്                                                                                 ആവശ്യത്തിന്
വെള്ളം                                                                        ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം...

ആദ്യം റവയും തൈരും കൂടി നല്ലത് പോലെ യോജിപ്പിച്ച് വയ്ക്കുക. 20 മിനിറ്റ് വയ്ക്കണം.

അതിനു ശേഷം ഈ കൂട്ടിലേക്ക് സവാള, കാരറ്റ്, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക.

വെള്ളം അല്പം ചേർത്ത് കൊടുക്കണം.

ഇഡ്ഡലി മാവിനേക്കാളും ഒരല്പം കുറുകി ഇരിക്കണം.

എണ്ണമയം പുരട്ടിയ ഇഡ്ഡലി തട്ടിൽ ഈ മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.

ചമ്മന്തിയോ സാമ്പാറോ കൂട്ടി കഴിക്കാം. 

തയ്യാറാക്കിയത്:

​ഗീതാ ​ഗോപിനാഥ് 
കൊച്ചി

click me!