ഭക്ഷണത്തിനു ശേഷം ഒരു കഷ്ണം ശർക്കര കഴിക്കുന്നത് ദഹനം വേഗത്തിലാക്കാനും വയറു വീർക്കൽ ലഘൂകരിക്കാനും സഹായിക്കും. ഭക്ഷണം കഴിച്ചതിനുശേഷം മധുരം കഴിക്കാൻ തോന്നുന്നുവെങ്കിൽ ശർക്കര കഴിക്കാവുന്നതാണ്.
വിവിധ പലഹാരങ്ങളിലും പായത്തിലുമെല്ലാം ചേർത്ത് വരുന്ന ശർക്കരയ്ക്ക് ഏറെ ആരോഗ്യഗുണങ്ങളാണുള്ളത്. ശർക്കരയിൽ ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശർക്കരയുടെ അതിശയിപ്പിക്കുന്ന ചില ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
ഭക്ഷണത്തിനു ശേഷം ഒരു കഷ്ണം ശർക്കര കഴിക്കുന്നത് ദഹനം വേഗത്തിലാക്കാനും വയറു വീർക്കൽ ലഘൂകരിക്കാനും സഹായിക്കും. ഭക്ഷണം കഴിച്ചതിനുശേഷം മധുരം കഴിക്കാൻ തോന്നുന്നുവെങ്കിൽ ശർക്കര കഴിക്കാവുന്നതാണ്. മാത്രമല്ല ശർക്കരയിൽ അടങ്ങിയിരിക്കുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും വഴി ശരീരത്തിന് അധിക പോഷണം നൽകാനും സഹായിക്കും. ശർക്കര ദഹനത്തെ വേഗത്തിലാക്കാൻ സഹായിക്കുന്ന ദഹന എൻസൈമുകളെ വർദ്ധിപ്പിക്കുമെന്നും ശൈത്യകാലത്ത് മന്ദഗതിയിലുള്ള ദഹനത്തിന് ആശ്വാസം നൽകുമെന്നും നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
രണ്ട്
ശർക്കരയിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ പോഷക ഘടന പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ നൽകുന്നു. സിങ്ക്, സെലിനിയം തുടങ്ങിയ സൂക്ഷ്മ ധാതുക്കൾ ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ഇത് സീസണൽ അണുബാധകൾക്കെതിരെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ പിന്തുണയ്ക്കും.
മൂന്ന്
ചുമ മുതൽ നെഞ്ചുവേദന വരെ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങശിൽ നിന്ന് ആശ്വാസം ലഭിക്കാനും ശർക്കര സഹായിക്കുന്നു. ആരോഗ്യമുള്ള വ്യക്തികളിൽ പതിവായി ശർക്കര കഴിക്കുന്നത് ശ്വസന ലക്ഷണങ്ങളെ ലഘൂകരിക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനം ഒരു പരിധിവരെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഒന്നിലധികം പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
നാല്
2 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയ ശർക്കര ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും ഇരുമ്പിന്റെ കുറവുള്ളവരിൽ ശരിയായ അളവിൽ ഇരുമ്പിന്റെ അളവ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിൽ ആരോഗ്യകരമായ ഹീമോഗ്ലോബിൻ അളവ് നിലനിർത്തുന്നതിന് ഇരുമ്പ് പ്രധാനമാണ്.
അഞ്ച്
ശർക്കരയിൽ സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിവിധ അണുബാധകൾക്കുള്ള ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

