കിടിലൻ 'റവ ലഡു' തയ്യാറാക്കാം

By Web TeamFirst Published May 11, 2019, 4:44 PM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് റവ ലഡു. രുചികരമായ റവ ലഡു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

റവ                                         1 1/2 കപ്പ്
പഞ്ചസാര                            1 കപ്പ്
നെയ്യ്                                     2 ടീസ്പൂൺ
ചൂട് പാൽ                             2 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി               1 നുള്ള് 
ചെറുതായി അരിഞ്ഞ തേങ്ങ  കാൽകപ്പ്
അണ്ടിപരിപ്പ്                     10 എണ്ണം
ഉണക്ക മുന്തിരി                10 എണ്ണം

ഉണ്ടാക്കുന്ന വിധം...

ആദ്യം പാത്രത്തിൽ രണ്ട് സ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായാൽ അതിലേക്ക് അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, അരിഞ്ഞ തേങ്ങ എന്നിവ മൂപ്പിച്ചെടുത്ത ശേഷം അതിലേക്ക് റവ തട്ടുക. ശേഷം റവ പാകത്തിൽ മൂപ്പിക്കുക, വറുത്ത റവയിലേക്ക് പഞ്ചസാര തട്ടുക.

പഞ്ചസാര തട്ടിയ ശേഷം അടുപ്പിലെ തീ അണയ്ക്കുക. അതിലേക്ക് നേരത്തെ മൂപ്പിച്ചെടുത്ത അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, അരിഞ്ഞ തേങ്ങ, ഏലയ്ക്കാപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക.

അവസാനം 2 ടേബിൾസ്പ്പൂൺ ചൂട് പാൽ ചേർത്ത് ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടി എടുക്കുക. കൂടുതൽ ദിവസം ഉപയോഗിക്കുന്നതിനായി പാലും തേങ്ങയും ഒഴിവാക്കി നെയ്യിൽ ഉരുട്ടി എടുക്കുക.

തയ്യാറാക്കിയത്:
മായാ വിനോദ്
കൊച്ചി

click me!