ഹെൽത്തിയും ടേസ്റ്റിയും; സ്വീറ്റ് കോൺ എഗ്ഗ് സൂപ്പ് തയ്യാറാക്കാം

Published : Apr 27, 2019, 09:02 AM IST
ഹെൽത്തിയും ടേസ്റ്റിയും; സ്വീറ്റ് കോൺ എഗ്ഗ് സൂപ്പ് തയ്യാറാക്കാം

Synopsis

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന സൂപ്പുകളിലൊന്നാണ് സ്വീറ്റ് കോൺ എ​ഗ്​ സൂപ്പ്. രുചികരമായ  സ്വീറ്റ് കോൺ എ​ഗ്​ സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...


സ്വീറ്റ് കോൺ                     1 കപ്പ് 
കാരറ്റ്                                   രണ്ട് ടേബിൾസ്പൂൺ 
ബീൻസ്                               രണ്ട് ടേബിൾസ്പൂൺ
സവാള                                  പകുതി 
മുട്ട                                         1 എണ്ണം
ഉപ്പ്                                         ആവശ്യത്തിന്
കുരുമുളക് പൊടി            ആവശ്യത്തിന്
വിനാഗിരി                            കാൽ ടീസ്പൂൺ 
ബട്ടർ                                      ഒരു ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം മുട്ട നല്ല പോലെ ബീറ്റ് ചെയ്ത് വയ്ക്കാം.

ഒരു കുക്കറിൽ കോണും ഒരു കപ്പ് വെള്ളവും ഒഴിച്ച് അല്പം ഉപ്പും ചേർത്ത് വേവിച്ച് വയ്ക്കാം.

ഇനി ഒരു പാനിൽ ബട്ടർ ചൂടാക്കാം. സവാളയും കാരറ്റും ബീൻസും വഴറ്റാം . ഇനി വേവിച്ചു വച്ചിരിക്കുന്ന കോണും വെള്ളവും ചേർക്കാം. വിനാഗിരി ചേർക്കാം. 

എരിവിന് അനുസരിച്ച് കുരുമുളകും ചേർക്കാം. നല്ലപോലെ തിളച്ചു വരുമ്പോൾ മുട്ട മുകളിൽ അല്പം അല്പമായി ഒഴിച്ച് കൊടുക്കാം. ഇളക്കരുത്. 

മുട്ട നന്നായി വെന്ത ശേഷം മാത്രമേ ഇളക്കാൻ പാടുള്ളു .

രുചികരമായ സ്വീറ്റ് കോൺ എ​ഗ്​ സൂപ്പ് തയ്യാറായി...


 

PREV
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ