കുട്ടികൾക്ക് പ്രിയപ്പെട്ട വൈറ്റ് സോസ് പാസ്ത തയ്യാറാക്കാം

By Neenu SamsonFirst Published Apr 22, 2019, 5:30 PM IST
Highlights

കുട്ടികൾക്ക് പ്രിയപ്പെട്ട വിഭവമാണ് വൈറ്റ് സോസ് പാസ്ത. വളരെ എളുപ്പവും രുചികരമായും തയ്യാറാക്കാൻ പറ്റുന്ന വിഭവം കൂടിയാണിത്. വൈറ്റ് സോസ് പാസ്ത തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

പാസ്ത(ബീൻസ്, ക്യാപ്സിക്കം, കാരറ്റ്, കാബ്ബജ് എല്ലാം 
കൂടി നീളത്തിൽ ചെറുതായി അരിഞ്ഞത്)

ബട്ടർ   1 ടീസ്പൂൺ
മൈദ   ആവശ്യത്തിന്
പാൽ    2 കപ്പ്
ഇറ്റാലിയൻ സീസണിങ്  ആവശ്യത്തിന്
വറ്റൽ മുളക് ചതച്ചത്  2 എണ്ണം

തയ്യാറാക്കേണ്ട വിധം..

ആദ്യം പാസ്ത ഉപ്പിട്ട് വേവിച്ച് വയ്ക്കണം.

ഇനി പച്ചക്കറികൾ എല്ലാം ബട്ടറിൽ വഴറ്റി മാറ്റിവയ്ക്കണം. 

ഇനി സോസ് ഉണ്ടാക്കാം. ഒരു പാനിൽ ബട്ടർ ചൂടാക്കണം. വളരെ ചെറിയ തീയിൽ വേണം ചെയ്യാൻ. ഇനി മൈദാ ചേർക്കാം. 

നല്ല പോലെ ഇളക്കി കൊണ്ടിരിക്കണം. ഹാൻഡ് ബിറ്റർ ഉപയോഗിച്ചാൽ നല്ലത്. മൈദയുടെ നിറം മാറരുത്. 

അല്പം അല്പമായി പാല് ചേർക്കാം. ഇളക്കി കൊണ്ടേയിരിക്കണം. കുറുകി വരുമ്പോൾ ഇറ്റാലിയൻ സീസണിങ്ങും വറ്റൽമുളക് ചതച്ചതും ഉപ്പും ചേർക്കാം. 

വഴറ്റി വച്ചിരിക്കുന്ന പച്ചക്കറികളും ചേർക്കാം. അവസാനം പാസ്റ്റയും ചേർത്തിളക്കി എടുക്കാം. ചൂടോടെ കഴിക്കാം.

രുചികരമായ വൈറ്റ് സോസ് പാസ്ത തയ്യാറായി...

click me!